ഉടല്‍വടിവിന്റെ ജ്യോതി

By Staff

ഗ്ലാമര്‍ പ്രദര്‍ശനം ജ്യോതിര്‍മയിക്ക് പുത്തരിയല്ല. തമിഴ് സിനിമക്ക് വേണ്ട വിധമൊക്കെ ദേഹലാവണ്യം വെളിപ്പെടുത്താന്‍ ജ്യോതിര്‍മയി തയ്യാറായിട്ടുമുണ്ട്. എന്നാല്‍ മലയാളത്തില്‍ ജ്യോതിര്‍മയി ചെയ്തിരുന്നത് തീര്‍ത്തും വ്യത്യസ്തമായ സിനിമകളായിരുന്നു.

എന്റെ വീട് അപ്പൂന്റേം, ഹരിഹരന്‍പിള്ള ഹാപ്പിയാണ് തുടങ്ങിയ സൂപ്പര്‍താര സിനിമകളില്‍ നായികയായതിനൊപ്പം തന്നെ ഗ്ലാമറിന്റെ സ്പര്‍‍ശം തീരെയില്ലാത്ത ഓഫ് ബീറ്റ് ചിത്രങ്ങളോട് ജ്യോതിര്‍മയി പ്രത്യേക താത്പര്യം കാണിച്ചിരുന്നു. ഭവം, കഥാവശേഷന്‍, മാതംഗി തുടങ്ങിയ കച്ചവട സിനിമയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സിനിമകളിലും ആകാശം പോലുള്ള പാവം ചിത്രങ്ങളിലും ജ്യോതിര്‍മയി അഭിനയിച്ചു.

എം.ജി. ശശി സംവിധാനം ചെയ്യുന്ന അടയാളങ്ങളും ഓഫ് ബീറ്റ് ചിത്രമാണ്. നന്തനാരുടെ ജീവിതകഥ ആസ്പദമാക്കി എം.ജി.ശശി ഒരുക്കുന്ന ഈ ചിത്രത്തില്‍ ജ്യോതിര്‍മയിക്ക് ഏറെ അഭിനയപ്രധാനമായ വേഷമാണുള്ളത്. എന്നാല്‍ ജ്യോതിര്‍മയി അഭിനയിച്ച മറ്റ് ഓഫ് ബീറ്റ് ചിത്രങ്ങളില്‍ നിന്ന് വലിയൊരു വ്യത്യസ്തത ഈ ചിത്രത്തിനുണ്ട്.

തമിഴ് സിനിമയില്‍ കാട്ടിയതുപോലുള്ള തുണിയഴിച്ചുള്ള പ്രകടനം ജ്യോതിര്‍മയി ഇതുവരെ മലയാളത്തില്‍ നടത്തിയിട്ടില്ല. തമിഴില്‍ കാട്ടുന്നതൊക്കെ പണത്തിന് വേണ്ടിയാണെന്നൊരു ന്യായീകരണം നടിമാര്‍ക്കുണ്ട്. തമിഴില്‍ തുണിയുരിയാന്‍ മടിയില്ലാത്ത ജ്യോതിര്‍മയി അടയാളങ്ങളില്‍ മേനിയുടെ ഉടല്‍വടിവുകള്‍ വെളിപ്പെടുത്തുന്ന രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

തമിഴ് സിനിമയില്‍ നിന്നും അടയാളങ്ങള്‍ക്ക് ഏറെ അകലമുണ്ട്. ഒരു തമിഴ് സിനിമയില്‍ ചെയ്യുന്നതു പോലുള്ള ഗ്ലാമര്‍ പ്രദര്‍ശനമല്ല ജ്യോതിര്‍മയി ഈ ചിത്രത്തില്‍ ചെയ്യുന്നത്. പക്ഷേ ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്ന രീതിയില്‍ നായകനുമായി ഇഴുകിച്ചേര്‍ന്നും മേനിവടിവുകള്‍ വെളിപ്പെടുത്തുന്ന രംഗങ്ങളില്‍ അഭിനയിച്ചും ജ്യോതിര്‍മയി ഈ ചിത്രത്തിന്റെ പ്രേക്ഷകന്റെ കാഴ്ചക്ക് ഉത്സവമാകും. ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ നായകന്‍.

മനുഷ്യന്റെ മൂന്ന് തരം വിശപ്പിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നതെന്ന് സംവിധായകന്‍ എം.ജി.ശശി പറയുന്നു. അതിലൊന്ന് ശരീരത്തിന്റെ വിശപ്പാണ്. ശരീരത്തിന്റെ വിശപ്പ് ഫ്രെയ്മുകളായി മാറുമ്പോള്‍ അത് ജ്യോതിയുടെ മേനിയുടെ അഴകളവുകളുടെ കാഴ്ചയായി മാറുകയാണ് ഈ ചിത്രത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X