ജ്യോതി ആര്‍ട്ട് സിനിമയെ കൈവിട്ടിട്ടില്ല
ആര്‍ട്ട് സിനിമയോട് ജ്യോതിര്‍മയിക്ക് പ്രത്യേക ആഭിമുഖ്യമുണ്ടെന്നു തോന്നുന്നു. ഭവം, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷമാണ് ജ്യോതിര്‍മയി ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറായി തമിഴിലേക്ക് ചെന്നത്. തമിഴിലെ തിരക്കിനിടയിലും സമാന്തര സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ജ്യോതിര്‍മയി കൈവിടുന്നില്ല.
ഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയ ജ്യോതിര്‍മയി ഇപ്പോഴും അത്തരം സിനിമകളോട് താത്പര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് അടയാളങ്ങള്‍ എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ. എം.ജി.ശശി സംവിധാനം ചെയ്യുന്ന അടയാളങ്ങള്‍ സമാന്തര സിനിമാ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്.
ജയരാജ്, ടി.വി.ചന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ് എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള എം.ജി.ശശി ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടയാളങ്ങള്‍. ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഗോവിന്ദ പത്മസൂര്യയാണ് നായകന്‍. നെടുമുടി വേണു, ടി.വി.ചന്ദ്രന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, സതി, മണികണ്ഠന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ നാലിന് ഒറ്റപ്പാലത്ത് ചിത്രീകരണമാരംഭിക്കും.


Click it and Unblock the Notifications