ജ്യോതിര്‍മയിയ്ക്ക് ചായകുടി വിനയായി
സെറ്റില്‍ വച്ച് ഒരു നടി പരസ്യമായി മദ്യപിച്ചാല്‍ മലയാള സിനിമാ ലോകത്ത് അതൊരു വാര്‍ത്തയാകുമെന്നുറപ്പ്. നടി ജ്യോതിര്‍മയിയുമായി ബന്ധപ്പെട്ടാണ് അടുത്തിടെ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ തന്റെ ചായകുടിയാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്ന് നടി അടുത്തിടെ ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ചായയ്ക്ക് കൂടുതല്‍ അഡിക്ടായ വ്യക്തിയാണ് താന്‍. മിനിറ്റിന് മിനിറ്റിന് ചായ വേണം. വീട്ടിലിരിക്കുന്ന സമയത്ത് അമ്മ ചായയുണ്ടാക്കി മടുക്കും. സെറ്റില്‍ വച്ച് ചിലപ്പോള്‍ ഗ്രീന്‍ ടീയാവും ഉപയോഗിക്കുക. ഗ്ലാസിലെ ചായയുടെ നിറം കണ്ട ചിലരാവും ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്നും നടി പറയുന്നു.
സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്ന സന്തോഷത്തിലാണ് നടി ഇപ്പോള്‍. കടവന്ത്രയിലാണ് നടി ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിച്ചിരിക്കുന്നത്. എന്നാല്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടില്ല താനെന്നും നടി ഉറപ്പു തരുന്നു. ഇനിയും സിനിമയില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ താനുണ്ടാവും എന്ന ആത്മവിശ്വാസമാണ് ജ്യോതിര്‍മയിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
ആദ്യ പേജില്‍
പരസ്യമായി കുടിച്ചാല്‍ അഭിനന്ദിക്കണം


Click it and Unblock the Notifications











