ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞ്ജു വാര്യര്‍

By Soorya Chandran

തമിഴകത്തിന്റെ പ്രിയതാരമായിരുന്ന ജ്യോതികയും തിരിച്ചുവരവിന്റെ പാതയില്‍. മലയാളത്തില്‍ എങ്ങനെയാണോ മഞ്ജു വാര്യര്‍ തിരിച്ചു വന്നത്, അതുപോലെ തന്നെയാണ് ജ്യോതികയും തിരിച്ചുവരുന്നത്.

മഞ്ജുവിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം തന്നെയാണ് ജ്യോതികയേയും സിനിമയിലേക്ക് തിരിച്ചെത്തിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രം തമിഴിലും എടുക്കുന്നത്.

മഞ്ജു വാര്യരും ജ്യോതികയും തമ്മില്‍ സാമ്യങ്ങള്‍ ഏറെയാണ്. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് രണ്ട് പേരും വിവഹം കഴിക്കുന്നത്. അതും സിനിമയിലെ സഹതാരങ്ങളെ തന്നെ. ജ്യോതികയുടെ മടങ്ങി വരവിന്റെ വിശേഷങ്ങള്‍ അറിയാം...

ഏഴ് വര്‍ഷത്തെ ഇടവേള

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

വിവാഹ ശേഷം സിനിമ വേണ്ട എന്നായിരുന്നു ജ്യോതികയുടെ തീരുമാനം. അങ്ങനെ ഏഴ് വര്‍ഷങ്ങള്‍ ഇപ്പോള്‍ കടന്നുപോയിരിക്കുന്നു.

തമിഴകത്തിന്റെ പ്രിയ സൂര്യ

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

തമിഴകത്തിന്റെ പ്രിയതാരം സൂര്യയാണ് ജ്യോതികയുടെ ഭര്‍ത്താവ്. സിനിമയില്‍ സൂര്യയേക്കാള്‍ താരമൂല്യം ഉണ്ടായിരുന്ന കാലത്താണ് ജ്യോതിക സൂര്യയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.

ഇഷ്ടപ്പെട്ട കഥ

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ജ്യോതിക ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ കഥയുമായി റോഷന്‍ ആന്‍ഡ്രൂസ് സമീപിക്കുന്നത്. കഥ ഇഷ്ടപ്പെട്ടു. ഓക്കെ പറയുകയും ചെയ്തു.

സൂര്യ നിര്‍മിക്കും

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

ഹൗ ഓള്‍ഡ് ആര്‍യു തമിഴില്‍ സൂര്യ തന്നെയായിരികക്കും നിര്‍മിക്കുക.

ഹിന്ദിക്കാരി

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

ജ്യോതിക ഒരു തമിഴ് നടിയാണെങ്കിലും ആളൊരു മുംബൈക്കാരിയാണ്. സിനിമതാരം നഗ്മയുടെ അര്‍ദ്ധ സഹോദരി. അങ്ങനെയാണ് തമിഴ് സിനിമയില്‍ എത്തുന്നത്.

ബോളിവുഡില്‍ തുടക്കം

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

ബോളിവുഡിലായിരുന്നു ജ്യോതികയുടെ തുടക്കം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോലി സജാ കെ രഹ്നാ ആയിരുന്നു കന്നി ചിത്രം. പക്ഷേ സിനിമ വിജയിച്ചില്ല. 1998 ലായിരുന്നു ഇത്.

തമിഴിലെ വിജയം

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

തമിഴില്‍ നായികയെന്ന് നിലയില്‍ ജ്യോതികയുടെ ആദ്യ ചിത്രം തന്നെ സൂര്യക്കൊപ്പമായിരുന്നു. പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ആയി.

ഖുശി

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

ജ്യോതികയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ഖുശി എന്ന സിനിമ. വിജയ്‌ക്കൊപ്പം അഭിനയിച്ച ചിത്രം തമിഴിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമയായി.

നായികാപ്രാധാന്യം

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

നായകന്റെ നിഴലായ നായിക ന്നെ അവസ്ഥ അധികം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത താരമാണ് ജ്യോതിക. മിക്ക സിനിമകളിലും നായകനൊപ്പം തന്നെയായിരുന്നു ജ്യോതികയുടെ കഥാപാത്രത്തിനുള്ള പ്രാധാന്യം.

 പുരസ്‌കാരങ്ങള്‍

ജ്യോതികയും തിരിച്ചു വരുന്നു; തമിഴിലെ മഞജു വാര്യര്‍

മൂന്ന് തവണയാണ് ജ്യോതികക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. ഒരു തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X