ജ്യോത്സനയുടെ കുഞ്ഞിനെ കണ്ടോ, കുട്ടിക്ക് പേരിട്ടു

By Aswini

ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് മലയാളികളുടെ പ്രിയ ഗായിക ജ്യോത്സനയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞു പിറന്ന സന്തോഷ വാര്‍ത്ത ജ്യോത്സന തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ കുഞ്ഞിന്റെ ഫോട്ടോയും ജ്യോത്സന ഫേസ്ബുക്കിലൂടെ ആരാധകരെ കാണിച്ചു. കുഞ്ഞിന് പേരിട്ട സന്തോഷ വാര്‍ത്തയ്‌ക്കൊപ്പമാണ് ജ്യോത്സന കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടത്. ശിവം എന്നാണത്രെ കുഞ്ഞിന് പേര്‍ നല്‍കിയത്.

jyotsna

എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സനയുടെ ഭര്‍ത്താവ്. ജ്യോത്സനയുടെ അമ്മാവന്റെ മകനായ ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഗര്‍ഭിണിയായിരുന്നപ്പോഴും ജ്യോത്സന ടിവി പരിപാടികളില്‍ നിറഞ്ഞ് നിന്നിരുന്നു. അമൃത ടിവിയിലെ ഡ്യുവറ്റ് എന്ന പരിപാടിയിലെ അവതാരകയുമാണ് ജ്യോത്സന.

2002 ല്‍ 'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ജ്യോത്സനയെ പ്രശസ്തയാക്കിയത് 'നമ്മള്‍' എന്ന ചിത്രത്തിലെ 'എന്തു സുഖമാണീ നിലാവ്' എന്ന ഗാനമായിരുന്നു. ഏഴ് വര്‍ഷ ത്തിനുള്ളില്‍ തമിഴിലും മലയാളത്തിലുമായി 130 ല്‍ അധികം സിനിമകളില്‍ ജ്യോത്സന പാടിയിട്ടുണ്ട്.

Ammayaya santhosham ningal ellarumaayi panku vekkunnu. Ente makaninnu paerittu. Shivam.. Ella praarthanakalkum anugrahangalkum nanni :)

Posted by Jyotsna on Sunday, August 30, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X