ഗന്ധര്‍വ്വഗായകന് 80! പതിവ് തെറ്റിക്കാതെ മൂകാംബികയില്‍! പിറന്നാളാശംസയോടെ സംഗീതലോകവും ആരാധകരും!
ഇന്ത്യന്‍ സംഗീതത്തിലെ തന്നെ അതുല്യപ്രതിഭ, കെജെ യേശുദാസിന്റെ എണ്‍പതാമത്തെ പിറന്നാളാണ് ജനുവരി 10ന്. പതിവ് തെറ്റിക്കാതെ ഇത്തവണയും അദ്ദേഹം കൊല്ലൂരിലേക്ക് എത്തിയിട്ടുണ്ട്. മക്കളും ഇത്തവണ അദ്ദേഹത്തിനൊപ്പമുണ്ട്. മൂകാംബിക ദേവിയുടെ ഭക്തനാണ് അദ്ദേഹം. പിറന്നാള്‍ ദിനത്തില്‍ ആ സന്നധിയിലെത്തി കീര്‍ത്തനം ആലപിക്കുകയെന്നത് വര്‍ഷങ്ങളായി അദ്ദേഹം ചെയ്തുവരുന്ന കാര്യമാണ്. മറ്റേത് തിരക്കുകളിലായാലും തങ്ങളും അപ്പയുടെ പിറന്നാളിന് ഒരുമിച്ച് കൂടാറുണ്ടെന്ന് വിജയ് യേശുദാസും പറഞ്ഞിരുന്നു. അപ്പയുടെ വഴിയെ സഞ്ചരിക്കുകയാണ് ഈ മകന്‍. മൂന്ന് പേരും പാടുമെങ്കിലും പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത് വിജയ് യാണ്. അച്ഛനൊപ്പം പാടിയും മകനെത്തിയിരുന്നു.
സംഗീതലോകത്ത് നിന്ന് മാത്രമല്ല യേശുദാസിന് ആശംസകളെത്തിയിട്ടുള്ളത്. താരങ്ങളും ആരാധകരുമൊക്കെ അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങളും എത്തിയിരുന്നു. വാക്കുകള്‍ക്ക് അതീതമാണ് സംഗീതത്തോടുള്ള ബഹുമാനം. വാക്കുകള്‍ക്ക് അതീതമാണ് ആ വ്യക്തിയോടുള്ള സ്‌നേഹം. ഞങ്ങള്‍ക്ക് തന്ന ദിവ്യമുഹൂര്‍ത്തങ്ങള്‍ക്ക് നന്ദി, ഈ അമൂല്യ സംഗീതഞ്ജനെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തിന് നന്ദി. ദാസേട്ടന് പിറന്നാളാശംസകള്‍, ദാസേട്ടനെ പൊന്നുപോലെ നോക്കുന്ന പ്രഭ ചേച്ചിക്കും നന്ദിയെന്നായിരുന്നു സുജാത കുറിച്ചത്. ശ്വേത മോഹനും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി മലയാളികളുടെ കാതില്‍ മുഴങ്ങുന്ന ആ ഗന്ധര്‍വനാദത്തിന് 80 ആയെന്ന് വിശ്വസിക്കാനാവുന്നില്ല പലര്‍ക്കും. അച്ഛന്‍ അഗസ്റ്റിന്‍ ജോസഫില്‍ നിന്നാണ് യേശുദാസിനും സംഗീതം ലഭിച്ചത്. ആ പാരമ്പര്യം ഇപ്പോള്‍ വിജയ് യുടെ മകളായ അമേയയില്‍ എത്തി നില്‍ക്കുകയാണ്. കൊച്ചുമകള്‍ക്കൊപ്പം പാട്ടുമായും അദ്ദേഹം എത്തിയിരുന്നു. ജാതിഭേദം മതദ്വേഷം കേള്‍ക്കാത്ത മലയാളികള്‍ വിരളമാണ്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം അദ്ദേഹം തന്നെ ഇതേക്കുറിച്ച് പറയാറുണ്ട്. മലയാളികളുടെ ഗന്ധര്‍വ്വനാദത്തിന് പിറന്നാളാശംസയോടെ.


Click it and Unblock the Notifications