»   » താരരാജാക്കന്മാര്‍ കുഞ്ഞാലി മരക്കാരുടെ സിനിമക്ക് മത്സരിക്കുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയും വരുന്നു!

താരരാജാക്കന്മാര്‍ കുഞ്ഞാലി മരക്കാരുടെ സിനിമക്ക് മത്സരിക്കുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയും വരുന്നു!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരക്കാരുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. മമ്മൂട്ടിയുടെ സിനിമയില്‍ നിന്നും അന്ന് തന്നെ പോസ്റ്ററും അടുത്ത ദിവസം ടീസറും പുറത്തിറക്കിയിരുന്നു. മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരെ കുറിച്ച് പ്രിയദര്‍ശന്‍ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു.

നാടന്‍ പെണ്‍കുട്ടിയെ പോലെ സുന്ദരിയായിരുന്ന മീര വാസുദേവന്‍ ഗ്ലാമറായപ്പോള്‍ എന്ത് സംഭവിച്ചു!

താരരാജാക്കന്മാരുടെ സിനിമകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കഥയുമായി സംവിധായകന്‍ മധു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളായിരിക്കും സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

മാര്‍ത്തണ്ഡ വര്‍മ്മമാരും സിനിമയിലേക്ക്

കുഞ്ഞാലി മരക്കാരുടെ ജീവിതകഥയുമായി രണ്ട് സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ തിരുവിതാംകൂറിലെ രാജാക്കന്മാരുടെ കഥയുമായി സംവിധായകന്‍ മധു പുതിയ സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്.

സൂപ്പര്‍ താരങ്ങള്‍ ?

ഇന്ത്യന്‍ സിനിമയിലെ രണ്ട് താരങ്ങളായിരിക്കും ചിത്രത്തില്‍ നായകന്മാരായി അഭിനയിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സിനിമയ്ക്ക് വേണ്ടി അതില്‍ ഒരാളുമായി കരാറില്‍ ഒപ്പിട്ട് കഴിഞ്ഞിരിക്കുകയാണ്. രണ്ടാമത്തെ ആളുമായി ചര്‍ച്ച നടക്കുകയാണ്.

ബാഹുബലി പോലെ

തെലുങ്കില്‍ നിന്നും നിര്‍മ്മിച്ച ബാഹുബലി പോലെ രണ്ട് ഭാഗങ്ങളായിട്ടാണ് മാര്‍ത്താണ്ഡ വര്‍മ്മയും നിര്‍മ്മിക്കുന്നത്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച രണ്ട് സിനിമകളുടെയും ചിത്രീകരണം ഓഗസ്റ്റിലാണ് തുടങ്ങുന്നത്.

സംഘട്ടനം

ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയിന്‍ ആയിരിക്കുമെന്നാണ് മറ്റ് വിവരങ്ങള്‍. മാത്രമല്ല സിനിമയുടെ ശബ്ദം റസൂല്‍ പൂക്കുട്ടിയും സംഗീതം ബാഹുബലിയ്ക്ക് സംഗീതം പകര്‍ന്ന കീരവാണിയുമാണ്.

അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ

രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒന്നാം ഭാഗം നിര്‍മ്മിക്കുന്നത്. 'അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ കിങ് ഓഫ് ട്രാവന്‍കൂര്‍' എന്നതാണ് ഒന്നാം ഭാഗം.

രണ്ടാം ഭാഗം

രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തിക തിരുന്നാള്‍ മഹാരാജാവിന്റെ കഥയാണ് പറയുന്നത്. കേരളത്തില്‍ നടന്ന ടിപ്പുവിന്റെയും ധര്‍മ്മരാജയുടെയും യുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ്.

English summary
K Madhu directing Travancore king Marthanda Varma's history!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam