twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുപതാം നൂറ്റാണ്ടിലെ മാജിക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവര്‍ത്തിക്കാനായി കാത്തിരിക്കുന്നു:കെ മധു

    By Prashant V R
    |

    ആദി എന്ന ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭിരമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം താരം നടത്തിയിരുന്നു. ആദിക്കുളള ശേഷമുളള പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു.

    ഒടിയന്‍ ഷൂട്ടിംഗിനിടെ പലപ്പോഴും കട്ട് പറയാതെ നോക്കിനിന്നുപോയി! ലാലേട്ടനെക്കുറിച്ച് വിഎ ശ്രീകുമാര്‍ഒടിയന്‍ ഷൂട്ടിംഗിനിടെ പലപ്പോഴും കട്ട് പറയാതെ നോക്കിനിന്നുപോയി! ലാലേട്ടനെക്കുറിച്ച് വിഎ ശ്രീകുമാര്‍

    ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങളടക്കമുളളവരും സംവിധായകരും പ്രണവ് മോഹന്‍ലാലിനും സിനിമയുടെ ടീമിനും ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ഇതില്‍ സംവിധായകന്‍ കെ മധു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ലാല്‍മാജിക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രണവ് ആവര്‍ത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നുവെന്ന് കുറിച്ചിരിക്കുകയാണ് കെ മധു.

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്

    രാമലീല എന്ന മെഗാഹിറ്റ് ചിത്രത്തിനു അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായിരുന്നത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം പുലിമുരുകന്‍, രാമലീല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിക്കുന്നത്. ആദിയില്‍ പാര്‍ക്കൗര്‍ ആയിരുന്നെങ്കില്‍ ഇത്തവണ സര്‍ഫിംഗ് വിദഗ്ദനായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. ഇതിനായി ഇന്തോനേഷ്യയില്‍ പ്രത്യേക പരിശീലനത്തിനായും പ്രണവ് പോയിരുന്നു. ആദിയില്‍ നിന്നും തികച്ചും വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമായിട്ടാകും പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തുക.

    ഫസ്റ്റ്‌ലുക്ക് നല്‍കിയ ആവേശം

    ഫസ്റ്റ്‌ലുക്ക് നല്‍കിയ ആവേശം

    ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. മലയാളത്തിലെ നിരവധി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നു എന്നായിരുന്നു എല്ലാവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ആദ്യ ചിത്രം ആദിയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ലുക്കിലാണ് ഇത്തവണ പ്രണവിനെ കാണിച്ചിരിക്കുന്നത്. ഇരുപത്തിയൊന്നാ നൂറ്റാണ്ട് ഫസ്‌ററ്‌ലുക്ക് കണ്ട ശേഷം ചിത്രത്തിന് ആശംസകളുമായിട്ടായിരുന്നു സംവിധായകന്‍ കെ മധു എത്തിയിരുന്നത്.

    കെ മധു പറഞ്ഞത്

    കെ മധു പറഞ്ഞത്

    ചരിത്രം നടത്തുന്ന തനിയാവര്‍ത്തനങ്ങള്‍ എന്നും നമ്മുടെ ചിന്തകള്‍ക്ക് അതീതമാണ് എന്നു തോന്നിയിട്ടുണ്ട്.. 31 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും എസ്.എന്‍.സ്വാമിയും മോഹന്‍ലാലിനോടൊപ്പം ചേര്‍ന്നപ്പോള്‍ ഉണ്ടായ ഇരുപതാം നൂറ്റാണ്ട് എന്ന സില്‍വര്‍ സ്‌ക്രീന്‍ മാജിക് ആവര്‍ത്തിക്കാന്‍ ചരിത്രം തയ്യാറെടുക്കുന്നത് എത്ര കൗതുകകരമായിട്ടാണ്. കാരണം ആ മാജിക്കിന് ഒരുങ്ങുന്നവര്‍ രണ്ടുപേരും എനിക്കു പ്രിയപെട്ടവര്‍. ഒരാള്‍ അരുണ്‍ ഗോപി എന്ന എന്റെ പ്രിയ ശിഷ്യന്‍. മറ്റൊരാള്‍ പ്രിയ സുഹൃത്തും ധിഷണാശാലിയുമായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍.

    ഇരുപതാം നൂറ്റാണ്ടിലെ ആ മാജിക്

    ഇരുപതാം നൂറ്റാണ്ടിലെ ആ മാജിക്

    പോസ്റ്ററില്‍ പ്രണവിന്റെ രൂപം കാലത്തിനനുസരിച്ചു വ്യത്യസ്തമായതെങ്കിലും സാമ്യം ഏറെ. പക്ഷെ,ലാല്‍ മാജിക്ക് സൃഷ്ടിച്ച കാലത്തിന് മറക്കാനാവാത്ത ആ ഭാവതാളലയം ഒന്നു തന്നെ. അതേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആ മാജിക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവര്‍ത്തിക്കാനായി. ഒപ്പം ചരിത്രമായ ആ വിജയത്തിന്റെ തനിയാവര്‍ത്തനത്തിനായി കാത്തിരിക്കുന്നു.മോഹന്‍ലാലിനും, അരുണ്‍ ഗോപിക്കും, പ്രണവിനും, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകു പാടത്തിനും വിജയാശംസകള്‍, കെ മധു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    കെ മധുവിന്റെ പോസ്റ്റ്

    തല അജിത്ത് ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്ത്! തരംഗമായി അടിച്ച് തൂക്ക് പാട്ട്! വീഡിയോ കാണാംതല അജിത്ത് ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്ത്! തരംഗമായി അടിച്ച് തൂക്ക് പാട്ട്! വീഡിയോ കാണാം

    വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണനില്‍ മോഹന്‍ലാല്‍?ചിത്രത്തില്‍ ഭീമനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണനില്‍ മോഹന്‍ലാല്‍?ചിത്രത്തില്‍ ഭീമനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

    English summary
    k madhu says about irupathiyonnam noottandu movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X