മധുവിന്റെ അടുത്ത ചിത്രത്തില്‍ വിക്രം നായകന്‍
നീണ്ട ഇരുപത്തിയഞ്ചുവര്‍ഷത്തിന് ശേഷം കെ മധു വീണ്ടും തമിഴിലേക്ക് തിരിയുന്നു. മലയാളത്തില്‍ സി ബി ഐ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധുവിന്റെ അടുത്ത തമിഴ് ചിത്രത്തിലെ നായകന്‍ വിക്രമാണെന്നാണ് കേള്‍ക്കുന്നത്.
തലൈപ്പു സേതികള്‍ എന്ന ചിത്രത്തിലൂടെയാണ് മധു തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി മൗനം സമ്മതം എന്ന ചിത്രം ഒരുക്കിയതിന ശേഷം തമിഴിലേക്കൊരു തിരിച്ചു പോക്കുണ്ടായിട്ടില്ല. ഇപ്പോള്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുപോക്കാണ് മധു പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ പേരോ മറ്റ വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. യുവനായകന്‍ ആര്യയും ചിത്രത്തില്‍ വിക്രമിനൊപ്പം ഉണ്ടാകുമെന്ന് അറിയുന്നു. നായികയെയും തീരുമാനിച്ചിട്ടില്ലെന്ന് മധു പറഞ്ഞു.
ഇപ്പോള്‍ സി ബി ഐ സീരിസിന്റെ അഞ്ചാം പതിപ്പ് ഒരുക്കുന്ന തിരക്കിലാണ് കെ മധു. മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്ന് ഈ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകനായി എത്തുന്നത്.
ശങ്കര്‍ ചെയ്യുന്ന ഐ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിക്രമും. 17 ഭാഷകളിലായി ചിത്രീകരിക്കുന്ന ഐ ഒരു വന്‍ബജറ്റ് ചിത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് വിക്രമിനൊപ്പം പ്രേക്ഷകരും ഈ ചിത്രം കാത്തിരിക്കുന്നത്. അത് കഴിഞ്ഞാല്‍ ധരണിയുടെ ഒരു ചിത്രത്തിലും വിക്രം കരാറൊപ്പിട്ടുണ്ട്. അതിനു ശേഷമായിരിക്കും മധു ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications