»   » സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരുന്നു മേള. ദേവലോകം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് തുടക്കം. ആ ചിത്രം പൂര്‍ത്തിയായില്ല. പിന്നീട് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ വളരെ ചെറിയൊരു വേഷം ചെയ്തു. അതും റിലീസാകുന്നതിന് മുന്‍പേയാണ് സുഹൃത്ത് ഷറഫിന്റെ നിര്‍ദ്ദേശപ്രകാരം മമ്മൂട്ടി മേളയില്‍ എത്തുന്നത്.

ഷറഫ് അക്കാലത്ത് ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ച നടനായിരുന്നു. മേളയില്‍ ഒരു സര്‍ക്കസ് മാനേജരെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിച്ചു. ചെറിയ സംഘട്ടനങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ മമ്മൂട്ടിയും ഷറഫും തമ്മിലുള്ള ഒരു ഫൈറ്റ് രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്.

മമ്മൂട്ടി ഷറഫിന്റെ വയറ്റത്തടിക്കുന്നത് പോലെ കാണിക്കണം. അത് കഴിഞ്ഞ് ഷറഫ് കുനിഞ്ഞാല്‍ മുട്ടുകൊണ്ട് മുഖത്തിടിക്കണം. അതുപോലെ ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ ഇടി കൊണ്ടത് ഷറഫിന്റെ മൂക്കിനാണ്. മൂക്കീന്ന് രക്തം വന്നത് കണ്ട് അദ്ദേഹം ബോധം കെട്ട് വീണു- ഛായാഗ്രഹകന്‍ രാമചന്ദ്രബാബു ആ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. തുടര്‍ന്ന് വായിക്കൂ

കടപ്പാട്: മെട്രോമാറ്റിനി

സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

അപ്പോള്‍ തന്നെ ഷറഫിനെ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ മമ്മൂട്ടിയും അസ്വസ്ഥനായി. സിനിമയില്‍ എത്തിച്ച സ്വന്തം കൂട്ടുകാരന് താന്‍ കാരണം പരിക്ക് പറ്റിയ വിഷമത്തിലായിരുന്നു അദ്ദേഹം. പിന്നീട് ഷറഫിന്റെ മൂക്കിന് ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നു

സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

ആ സംഭവത്തിന് ശേഷം ഷറഫ് ഗള്‍ഫിലേക്ക് പോയി. ഇടയ്ക്ക് നാട്ടിലേക്ക് വരുമ്പോള്‍ ഷറഫിന് വേണ്ടി പല സിനിമകളിലും മമ്മൂട്ടി അദ്ദേഹത്തെ ശിപാര്‍ശ ചെയ്യും. ആ സൗഹൃദം മാറ്റ് കുറയാതെ ഇപ്പോഴും സൂക്ഷിക്കുന്നു- രാമചന്ദ്ര ബാബു തന്റെ ഓര്‍മകുറിപ്പില്‍ എഴുതി

സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

എംടിയുടെ ദേവലോകത്തിന്റെ സെറ്റില്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വന്ന മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരനെ ഇപ്പോഴും രാമചന്ദ്രബാബു ഓര്‍ക്കുന്നു. 'ഞാന്‍ പിഐ മുഹമ്മദ് കുട്ടി. മഞ്ചേരിയില്‍ അഡ്വക്കറ്റാണ്. ഈ സിനിമയില്‍ സഖാവ് പാപ്പച്ചന്റെ റോളില്‍ അഭിനയിക്കുന്ന ഞാനാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടി വന്നത്

സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

ആദ്യമായിട്ടാണ് മുഹമ്മദ് കുട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നിട്ടും അതിന്റെ ഒരു പരിഭ്രമവും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. നായകന്‍ പോലും ഡയലോഗ് തെറ്റിച്ചപ്പോള്‍ വളരെ ശ്രദ്ധയോടെയാണ് മുഹമ്മദ് കുട്ടി അഭിനയിച്ചത്. പക്ഷെ ആ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആ നടന്‍ വളര്‍ന്നു, ഇന്നത്തെ മെഗാസ്റ്റാറായി രാമചന്ദ്രബാബു പറഞ്ഞു

സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

അത് കഴിഞ്ഞ് മമ്മൂട്ടിയെ കാണുന്നത് ആസാദിന്റെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. അതിലും ചെറിയ റോളായിരുന്നു. അത് റിലീസാകുന്നതിന് മുമ്പാണ് കെജി ജോര്‍ജ്ജിന്റെ മേള ആരംഭിയ്ക്കുന്നത്. അവിടെ വച്ചാണ് മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കുന്നത്.

സിനിമയില്‍ എത്തിച്ച കൂട്ടുകാരനെ മമ്മൂട്ടി ഇടിച്ചു, മൂക്കില്‍ നിന്ന് രക്തം വന്നു, ബോധംകെട്ടു!!

അഭിനയിച്ച രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്താത്തില്‍ മമ്മൂട്ടിയ്ക്ക് അന്ന് വിഷമമുണ്ടായിരുന്നു. മേളയുടെ ഷൂട്ടിങ് എറണാകുളത്ത് വച്ച് നടക്കുമ്പോള്‍ ഞാനും കെജി ജോര്‍ജജും ഇരിക്കുന്നിടത്തേക്ക് മമ്മൂട്ടി വന്നു. 'ഒരു സിനിമയും തിയേറ്ററിലെത്താത്തുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഭാര്യ വിശ്വസിക്കുന്നില്ല. ഞാന്‍ അഭിനയിക്കുന്നത് ഭാര്യ സുലുമിനെ ബോധ്യപ്പെടുത്തണമെന്നുണ്ട്. നാളെ അവളെ ഷൂട്ടിങ് കാണിക്കാന്‍ കൊണ്ടു വന്നോട്ടെ സര്‍'. സംവിധായകന്റെ സമ്മതപ്രാകാരം പിറ്റേദിവസം മമ്മൂട്ടി ഭാര്യയെയും കൂട്ടിയാണത്രെ ലൊക്കേഷനിലെത്തിയത്

English summary
K. Ramachandra Babu, Who is a Kerala State award-winning cinematographer telling about Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam