»   » മുപ്പതുമാസം പ്രായമായ കുഞ്ഞു ഗായിക പാടി തോല്‍പ്പിച്ചത് കെ എസ് ചിത്രയെ!

മുപ്പതുമാസം പ്രായമായ കുഞ്ഞു ഗായിക പാടി തോല്‍പ്പിച്ചത് കെ എസ് ചിത്രയെ!

Posted By:
Subscribe to Filmibeat Malayalam

താന്‍ പാടിയ പാട്ടു പാടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കുഞ്ഞു മകളെ കണ്ടെത്തി ഗായിക കെ എസ് ചിത്ര. വൈറലായി മാറിയ വീഡിയോയുടെ ഉറവിടം അന്വേഷിച്ച് ചിത്ര തന്നെ ഫേസ്ബുക്കിലെ ഔദ്യോഗിക പേജില്‍ കുറിച്ചിരുന്നു.

അതിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ചിത്ര സിനിമയ്ക്ക് വേണ്ടി ആലപിച്ച മഞ്ഞപ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്നു തുടങ്ങുന്ന പാട്ടാണ് രുക്മണി എന്ന കുട്ടി വീണ്ടും പാടി തകര്‍ത്തിരുന്നത്.

കുഞ്ഞു ഗായിക

സോഷ്യല്‍ മീഡിയയിലുടെയായിരുന്നു കുഞ്ഞു ഗായികയുടെ അത്യുഗ്രന്‍ പ്രകടനം. രുക്മണി എന്ന കുട്ടിയായിരുന്നു പാട്ടു പാടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. ആര്‍ക്കെങ്കിലും ഈ കുട്ടിയെ അറിയാമെങ്കില്‍ കണ്ടെത്തി തരണമെന്ന് ചിത്ര അപേക്ഷിച്ചിരുന്നു.

മഞ്ഞ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...

നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ പാട്ടാണ് മഞ്ഞ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി.. എന്നു തുടങ്ങുന്ന പാട്ട്. ചിത്രത്തിലെ ഗാനം പാടിയിരുന്നത് കെ എസ് ചിത്രയായിരുന്നു. കുഞ്ഞു ഗായിക തന്റെ രീതിയില്‍ താളമിട്ടു കൊണ്ടായിരുന്നു പാടിയത്. അക്ഷരസ്ഫുടത ഇത്തിരി കുറവായിരുന്നെങ്കിലും നന്നായി തന്നെ കുഞ്ഞുവാവ പാടിയിരുന്നു.

ചീര പൂവുകള്‍ക്ക ഉമ്മ കൊടുക്കുന്ന... ചിത്രയുടെ തന്നെ മറ്റൊരു പാട്ടാണ് ചീര പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന നീല കുരുവികളെ എന്ന പാട്ടും വാവ പാടിയിരുന്നു. ഈ പാട്ടിനും വാവ തന്റെ ശൈലിയില്‍ താളമിട്ടു കൊണ്ടായിരുന്നു പാടിയത്.

ചിത്രയുടെ തന്നെ മറ്റൊരു പാട്ടാണ് ചീര പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന നീല കുരുവികളെ എന്ന പാട്ടും വാവ പാടിയിരുന്നു. ഈ പാട്ടിനും വാവ തന്റെ ശൈലിയില്‍ താളമിട്ടു കൊണ്ടായിരുന്നു പാടിയത്.

വൈറലായി വീഡിയോ

വാവയുടെ പാട്ട് നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നത്. സോഷ്യല്‍ മീഡിയോ അത്ഭുതത്തോടെ ഷെയര്‍ ചെയ്ത വീഡിയോയുടെ ഉറവിടം തേടി ഗായിക കെ എസ് ചിത്ര രംഗത്തെത്തുകയായിരുന്നു.

തന്റെ പാട്ട് ആലപിച്ച കുട്ടിയെ തേടി ഗായിക ചിത്ര

താന്‍ ആലപിച്ച പാട്ടുകള്‍ മനോഹരമായി പാടിയ കുഞ്ഞു കുട്ടിയെ കണ്ടെത്തി തരാന്‍ ഗായിക കെ എസ് ചിത്ര സോഷ്യല്‍ മീഡിയയോട് പറയുകയായിരുന്നു.
ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ അറിയാമോന്ന് ചോദിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെ ഈ വീഡിയോയും പങ്കുവെച്ചു കൊണ്ടായിരുന്നു ചിത്ര ആവശ്യപ്പെട്ടത്.

കുട്ടിയെ കണ്ടെത്തി ചിത്ര

താന്‍ മാസങ്ങളായി കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടിയെ കണ്ടെത്തിയിരിക്കുകയാണെന്ന് ചിത്ര പറയുന്നു. ആ വാര്‍ത്ത ചിത്ര ഫേസ്ബുക്കിലുടെ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞു രുക്മണിയുടെ കൂടെയുള്ള ചിത്രവും പങ്കുവെച്ചിരിക്കുകയാണ്.

English summary
K S Chithra Met Rukmini Lliltle Baby Sang Manjal Prasadavum Nettiyil Charthi..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam