കേരളത്തിലും സാമ്പത്തിക ലാഭമുണ്ടാക്കി കാപ്പാന്‍! മോഹന്‍ലാല്‍ സൂര്യ ചിത്രം ബോക്‌സോഫീസിലും തരംഗം
സൂര്യയെ നായകനാക്കി കെ വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനാല്‍ കാപ്പാന്‍ കേരളത്തിലും വലിയ പ്രധാന്യത്തോടെയായിരുന്നു എത്തിയത്. റിലീസ് ദിവസം വമ്പന്‍ സ്വീകരണമായിരുന്നെങ്കില്‍ പിന്നീട് അതേ നിലവാരം പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിയാതെ പോയി.
തമിഴ് ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനം നടത്തി കൊണ്ടിരിക്കുന്ന കാപ്പാന്‍ ആദ്യ ആഴ്ച കേരളത്തിലും സാമ്പത്തിക ലാഭമുണ്ടാക്കി. വെള്ളിയാഴ്ച റിലീസിനെത്തിയ സിനിമയ്ക്ക് ആദ്യ മൂന്ന് ദിവസം കൊണ്ട് നാല് കോടിയ്ക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഇപ്പോള്‍ മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍ വിവരം വന്നിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോർട്ടിലെ കണക്കുകളിങ്ങനെയാണ്... സെപ്റ്റംബര്‍ 20 ന് റിലീസ് ചെയ്ത കാപ്പാന്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നാല് ദിവസം കൊണ്ട് 16.24 ലക്ഷമാണ് സ്വന്തമാക്കിയത്.
Recommended Video
ഇപ്പോഴും പതിനാറോളം ഷോ പ്രതിദിനം സിനിമയ്ക്ക് ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. തിരുവനന്തപുരം പ്ലെക്‌സിലേക്ക് വരുമ്പോള്‍ 25 ഷോ ആണ് നാലാം ദിവസം ലഭിക്കുന്നത്. അതില്‍ നിന്നുമായി 38.17 ലക്ഷമാണ് കാപ്പാന്‍ സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications