അമല പോളിന്‍റെ അതേ ദുര്‍വിധി സൂര്യയ്ക്കും? കാപ്പാനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുമോ?
മോഹന്‍ലാലും സൂര്യയും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയായ കാപ്പാനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ഫ്‌ളക്‌സ് ബോര്‍ഡുകളോ കട്ടൗട്ടുകളോ ഇല്ലാതെയാണ് ഇത്തവണ സൂര്യ ഫാന്‍സ് ചിത്രത്തെ വരവേല്‍ക്കുന്നത്. സെപ്റ്റംബര്‍ 20ന് സിനിമ എത്തുമെന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. നിശ്ചയിച്ചപ്രകാരം തന്നെ സിനിമ എത്തുമെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സും അണിയറപ്രവര്‍ത്തകരുമൊക്കെ അറിയിച്ചിട്ടുള്ളത്. അത്തരത്തിലുള്ള പോസ്റ്റുകള്‍ പുറത്തുവന്നതിനിടയിലാണ് സിനിമ റിലീസ് നീണ്ടേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും എത്തിയത്. അമല പോളിന്റെ ആടൈ റിലീസിനിടയില്‍ സംഭവിച്ച അതേ കാര്യമായിരിക്കുമോ അരങ്ങേറുന്നതെന്ന ആശങ്കയിലാണ് ആരാധകര്‍.
കാപ്പാന്‍റെ കേരള വിതരണാവകാശം ഫോർച്ചൂൺ സിനിമാസ് എന്ന കമ്പനിയ്ക്ക് 3 കോടി 36 ലക്ഷം രൂപയ്ക്ക് ലൈക്ക പ്രൊഡക്ഷൻസ് നൽകുകയും , ഇതിലേയ്ക്കായി 2 കോടി 24ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തിരുന്നു. അതിനിടയിലാണ് ലൈക്ക പ്രൊഡക്ഷൻസിന്റെ മുൻ ചിത്രം വിതരണം ചെയ്ത മുളകുപാടം ഫിലിംസ് ടോമിച്ചൻ മുളകുപാടത്തിന് വേണ്ടി കേരളത്തിലെ സിനിമാ സംഘടനകളിലെ പ്രമുഖ വക്താക്കൾ രംഗത്തുവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംഘടനകളുടെ ഇടപെടൽ മൂലം രണ്ടര കോടി രൂപയ്ക്ക് കാപ്പാന്‍ മുളകുപാടത്തിന് നൽകാൻ ലൈക്ക പ്രൊഡക്ഷൻസ് നിർബന്ധിതരാവുകയും ഈ മാസം 16ന് ഫോർച്ചൂൺ സിനിമാസിന് അവരുടെ അഡ്വാൻസ് തുക മടക്കി കൊടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ലൈക്ക പ്രൊഡക്ഷൻസ് അഡ്വാൻസ് തുക മടക്കി കെടുത്തില്ല, എന്നുമാത്രമല്ല സിനിമാ സംഘടനകൾ മുഖേന മുളകുപാടം നൽകാം എന്നേറ്റ പണം അവർ നൽകുകയും ചെയ്തില്ല. ഈ അവസരത്തിൽ പ്രസ്തുത ചിത്രത്തിന്റെ റിലീസ് നിർത്തി വെയ്ക്കാനും കൊടുത്ത രൂപ തിരിച്ചു കിട്ടാനും വേണ്ടി ഫോർച്ചൂൺ സിനിമാസ് നിയമനടപടികളുമായി നീങ്ങുകയാണെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications