അന്ന് കാര്‍ത്തി ഇന്ന് അഭിനന്ദന്‍! കാട്ര് വെളിയിടയിലെ ആ രംഗങ്ങള്‍ ജീവിതത്തിലും അരങ്ങേറുന്നുവോ?
സിനിമാരംഗങ്ങള്‍ പലപ്പോഴും ജീവിതത്തിലും ആവര്‍ത്തിക്കാറുണ്ട്. ചില കാര്യങ്ങള്‍ കാണുമ്പോള്‍ ഇതെന്താണ് സിനിമയാണോ എന്ന് പോലും നമ്മള്‍ സംസയിച്ചു പോവാറുണ്ട്. മണിരത്‌നത്തിന്റെ കാട്ര് വെളിയിടെ എന്ന സിനിമ കണ്ടവരാരും കാര്‍ത്തിയെ മറന്നുകാണാനിടയില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ തകര്‍ന്ന യുദ്ധവിമാനത്തിന്റെ പൈലറ്റ് പാക്കിസ്ഥാന്‍ പിടിയിലാവുന്നതും തടവില്‍ കഴിയുന്നതും പിന്നീട് സാഹസികമായി രക്ഷപ്പെടുന്നതുമൊക്കെയായിരുന്നു സിനിമയില്‍ കണ്ടത്. അന്ന് ഇത്തരമൊരു രംഗം ചിത്രീകരിക്കുമ്പോള്‍ ഇത് യഥാര്‍ത്ഥ ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യക്കാര്‍ ഒന്നടങ്കം ആശങ്കപ്പെടുകയാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ എന്ന പൈലറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ചോര്‍ത്ത്. മണിരത്‌നത്തിന് അന്ന് നിര്‍ദേശങ്ങള്‍ നല്‍കിയത് അഭിനന്ദന്റെ പിതാവായിരുന്നു.
കിഴക്കന്‍ വ്യോമസേന കമാന്‍ഡ് മുന്‍ മേധാവിയായിരുന്ന സിംഹകുട്ടി വര്‍ത്തമാനായിരുന്നു അന്ന് മണിരത്‌നത്തെ സഹായിച്ചത്. സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു മണിരത്‌നം അദ്ദേഹത്തിന് മുന്നിലെത്തിയത്. അന്ന് വേണ്ട സഹായം ചെയ്യുമ്പോള്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ആ രംഗം ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് കരുതിയിരിക്കില്ല. ഇന്നിപ്പോള്‍ സമാന അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പിതാവും കുടുംബവും മാത്രമല്ല ഇന്ത്യയൊന്നാകെ കാത്തിരിക്കുകയാണ് അഭിനന്ദന്റെ തിരിച്ചുവരവിനായി.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മണിരത്‌നം സിനിമയൊരുക്കിയത്. കാര്‍ത്തി, അതിഥി റാവി എന്നിവരായിരുന്നു നായികനായകന്‍മാരായെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അവിശ്വസനീയ രംഗങ്ങള്‍ ജീവിതത്തിലും ആവര്‍ത്തിച്ചതിന്റെ നടുക്കത്തിലാണ് എല്ലാവരും. സുരക്ഷിതനായി അഭിന്ദന്റെ തിരിച്ചുവരവിനായാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നതും.


Click it and Unblock the Notifications