കബഡി കബഡിയില്‍ മണിയും മുകേഷും

By Staff

ബെന്‍ ജോണ്‍സണ്‍, കേരളാ പൊലീസ്‌ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം കലാഭവന്‍ മണി വീണ്ടും പൊലീസ്‌ വേഷം അണിയുന്നു. നവാഗത സംവിധായകനായ സുധീര്‍ മനു സംവിധാനം ചെയ്യുന്ന കബഡി കബഡിയിലാണ്‌ മണി വീണ്ടും പൊലീസാകുന്നത്‌.

മണിയുടെ സഹോദരനായി മുകേഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. മുകേഷിനും പൊലീസ്‌ വേഷം തന്നെയാണ്‌. പൊലീസുകാരായ രണ്ടുസഹോദരങ്ങളുടെ കഥയാണിത്‌.

ചിത്രത്തിലെ നായിക രംഭയാണ്‌. രംഭ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്‌. മണിയ്‌ക്കൊപ്പം പായും പുലിയില്‍ അഭിനയിച്ചുകഴിഞ്ഞ്‌ ചെറിയൊരു ഇടവേളയ്‌ക്കുശേഷമാണ്‌ രംഭ വീണ്ടും മലയാളത്തിലെത്തുന്നത്‌. ഇതില്‍ രംഭയ്‌ക്ക്‌ ഗ്ലാമര്‍ റോളാണെന്നാണ്‌ സൂചന.

ഗായകനും മിമിക്രി കലാകാരനുമായ നാദിര്‍ഷയാണ്‌ കബഡി കബഡിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്‌. സൗപര്‍ണിക പ്രൊഡക്ഷന്‍സ്‌ നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രം രമ്യ റിലീസ്‌ വിതരണത്തിനെത്തിയ്‌ക്കുന്നു. ഷാഫി ഖാദര്‍ ആണ്‌ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌.

മണി, മുകേഷ്‌, രംഭ എന്നിവര്‍ക്കുപുറമേ, സായ്‌കുമാര്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, കല്‍പ്പന, ബിന്ദുപണിക്കര്‍, തുടങ്ങിയവരും ഇതില്‍ വേഷമിടുന്നുണ്ട്‌. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X