കലാഭവന്‍ മണിയുടെ തൊണ്ണൂറുകാരന്‍
കലാഭവന്‍ മണിയുടെ തൊണ്ണൂറുകാരന്‍
സപ്തംബര്‍ 03, 2000
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അന്ധന്റെ വേഷമണിഞ്ഞ മണിയ്ക്ക് അടുത്ത വെല്ലുവിളിയായി 90-കാരന്‍ വരുന്നു. അമ്പിളി സംവിധാനം ചെയ്യുന്ന കബനി എന്ന ചിത്രത്തിലാണ് മണിയുടെ പുതിയ അവതാരം. കബനിയില്‍ 90-കാരനായ വൃദ്ധനെയാണ് മണി അവതരിപ്പിക്കുന്നത്.
ചിത്രിത്തില്‍ മണിയുടെ നായിക ഒരു 95-കാരിയാണ്. ഇവരെ അവതരിപ്പിക്കുന്നത് ലക്ഷ്മി എന്ന വൃദ്ധയാണ്. ആദിവാസി വൃദ്ധന്റെ പൂര്‍വകാല കാമുകിയുടെ വേഷമാണ് ഇവര്‍ അവതരിപ്പിക്കുന്നത്.
തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന കബനി ജെ.കെ. ഇന്‍റര്‍നാഷണലിന്റെ ആദ്യസംരംഭമാണ്. പി. രവികുമാറും പി മധുസൂദനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണിക്കു പുറമെ ബോബന്‍ ആലുംമൂടന്‍, മേഘനാദന്‍, ഒറ്റപ്പാലം പപ്പന്‍, പുതുമുഖമായ മേഘ, ബീന ജോര്‍ജ്, റോമി ചന്ദ്രന്‍, മാസ്റര്‍ മുന്ന സലാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അമ്പിളിയുടേത്് തന്നെയാണ് കഥ. തൃശ്ശൂര്‍ വിശ്വം തിരക്കഥ തയ്യാറാക്കുന്നു. മുല്ലനേഴിയുടെയും സുരേഷിന്റെയും വരികള്‍ക്ക് വിദ്യാധരന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ക്രിഷ് കൈമള്‍. എഡിറ്റിംഗ് മുരളി.


Click it and Unblock the Notifications