ആദിവാസി ജീവിതവും കാട് സംരക്ഷണവും; കാടകലത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കാടകലം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകരായ ദിലീഷ് പോത്തന്‍, അജയ് വാസുദേവ്, താരങ്ങളായ അമല പോള്‍, ആസിഫ് അലി, ആന്‍റണി വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്നത് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. പെരിയാർ വാലി ക്രീയേഷൻസ്ന്റെ ബാനറിൽ ഷഗിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത ബാല താരം മാസ്റ്റർ ഡാവിഞ്ചിയും സതീഷ് കുന്നോതും പ്രധാന വേഷങ്ങളിൽ എത്തുന്നു
ജിന്റോ തോമസും ഷഗിൽ രവീന്ദ്രനും ആണ് തിരക്കഥാകൃത്തുക്കൾ. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് പുരോഗമിക്കുന്ന ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിന് എത്തും. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ശേഷം സംഗീത സംവിധായകൻ ബിജിബാൽ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും കാടകലത്തിന് ഉണ്ട്.

അധിരൻ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധേയനായ പി എസ് ജയ്‌ഹരിയുടെ സംഗീതത്തിലാണ് ബിജിബാൽ കാടകലത്തിലെ ഗാനം ആലപിച്ചത്. ബികെ ഹരിനാരായണനാണ് ചിത്രത്തിലെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. കാട് സംരക്ഷണത്തിന്റെ ആവശ്യകതയും ആദിവാസികളുടെ ജീവിതവുമാണ് കാടകലത്തിന്‍റെ പ്രമേയം. റെജി ജോസഫ് ആണ് ക്യാമറമാന്‍, , എഡിറ്റർ: അംജാദ് ഹസൻ, കലാസംവിധാനം: ബിജു ജോസഫ്, മേക്കപ്പ്: രജേഷ്


Click it and Unblock the Notifications











