കടകംപള്ളിയെ നേരിൽ കണ്ടു!! ലഭിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഗുണങ്ങൾ, തുറന്ന് പറഞ്ഞ് പൃഥ്വി

കടകംപള്ളി സുരേന്ദൻ സാറിനെ കണ്ടതു കൊണ്ട് ലൂസിഫർ സിനിമയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഗുണമുണ്ടായി.

ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യം ചിത്രമായ ലൂസിഫർ തിയേറ്ററിലെത്താൽ ഇനി ദിവസങ്ങൾ മാത്രം. 28 നാണ് ലൂസിഫർ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലർ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്.

lucifer

ഇപ്പോഴിത പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്റെ പ്രേമോഷന്റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദൻ സാറിനെ കണ്ടതു കൊണ്ട് ലൂസിഫർ സിനിമയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഗുണമുണ്ടായി. അദ്ദേഹത്തിനെ കണ്ടതു കൊണ്ട് മാത്രമാണ് കനകക്കുന്ന് കൊട്ടാരം ഷൂട്ടിങ്ങിന് വേണ്ടി കിട്ടിയത്. കനകക്കുന്ന് കൊട്ടാരം ഷൂട്ടിംഗ് ബാൻഡ് ആയിരുന്നു. വർഷങ്ങളായി അവിടെ സിനിമ ഷൂട്ടിംഗ് അനുവദിച്ചിരുന്നില്ല. ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടത്. തന്റെ ആവശ്യം അദ്ദേഹത്തെ അറിയിക്കുകയം, കൊട്ടാരം നമ്മുടെ ക്രൂ വളരെ സൂക്ഷിച്ച് ഹാൻഡിൽ ചെയ്യുമെന്നും അതിനൊരു ഹെറിറ്റേജ് പ്രോപ്പർട്ടിയാണെന്നും, നമ്മുടെ ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും ഭാഗമാണ് ആ കൊട്ടാരമെന്ന് എല്ലാവരേയും പറഞ്ഞ് മാനസ്സിവാക്കിയിട്ട് മാത്രമേ ക്രൂവിനെ ഞാൻ അത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളു എന്ന് നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തനിയ്ക്ക് പെർമിഷൻ കിട്ടിയത്- പൃഥ്വി പറഞ്ഞു.

ലൂസിഫറിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുൻപ് കടകംപളളിയുടെ തിരുവനന്തപുരത്തെ വസതിയിൽ പൃഥ്വി സന്ദർശിച്ചിരുന്നു. ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു. എന്നാൽ ആ കൂടിക്കാഴ്ച വെറുതെയായിരുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് ഈ വിവരം വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X