twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്യനാട്ടിലെ കഥ പറഞ്ഞാല്‍ ഹിറ്റാകില്ലേ

    By Nirmal Balakrishnan
    |

    കേരളത്തിന്റെ അതിര്‍ത്തികടന്നുപോയി ഒരുക്കിയ ചിത്രമൊന്നും നിലം തൊടാത്തതെന്തുകൊണ്ടാണ്.. അടുത്തിടെ റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളാണ് മാത്തുക്കുട്ടിയെ പോലെ മോശം അഭിപ്രായമുണ്ടാക്കിയത്. പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസയും ശ്യാമപ്രസാദിന്റെ ഇംഗ്ലിഷും. ഒറീസയിലെ മലയാളി പൊലീസിന്റെ കഥയായിരുന്നു പത്മകുമാര്‍ ചെയ്ത ഒറീസ എന്ന ചിത്രം. ഉണ്ണി മുകുന്ദനയാിരുന്നു നായകന്‍. ജി.എസ്. അനില്‍ കഥയും തിരക്കഥയും എഴുതിയ ചിത്രം ഒരാഴ്ച പോലും തിയറ്ററില്‍ ഓടിയില്ല.

    അതുപോലെ തന്നെയായിരുന്നു ശ്യാമപ്രസാദിന്റെ ഇംഗ്ലിഷും. നിവിന്‍പോളി, ജയസൂര്യ, മുകേഷ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. അതും ഒരാഴ്ച ഓടിയില്ല. ഇപ്പോള്‍ മാത്തുക്കുട്ടിയും. ജര്‍മനിയിലാണ് ചിത്രം തുടങ്ങുന്നത്. അവിടുത്തെ കാഴ്ചകളാണ് ക്യാമറാമാന്‍ മധു നീലകണ്ഠന്‍ പകര്‍ത്തുന്നത്. മധു നീലകണ്ഠന്‍ ജര്‍മനിയെ നന്നായി പകര്‍ത്തിയിട്ടുമുണ്ട്.

    Mathukutty-orissa-english

    ജര്‍മന്‍ മലയാളികളായി സിദ്ദീഖ്, പ്രേം പ്രകാശ്, സുരേഷ് കൃഷ്ണ, മുത്തുമണി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജര്‍മനില്‍ നിന്നു മാത്തുക്കുട്ടി മോഹന്‍ലാലിനെ തേടി നാട്ടിലേക്കു വന്നതോടെ സിനിമയും ഇങ്ങോട്ടു പോരുന്നു. ജര്‍മനിയിലെ കഥയില്‍ തുടങ്ങിയിട്ടും ജര്‍മനി ശരിക്കും ഉപയോഗപ്പെടുത്താന്‍ സംവിധായകനു സാധിച്ചില്ല. സിനിമയ്‌ക്കൊടുവില്‍ തോമസ് മാഷ് (നെടുമുടി) ജര്‍മനി സന്ദര്‍ശിച്ചപ്പോഴാണ് അല്‍പമെങ്കിലും ദൃശ്യഭംഗി ഉപയോഗിക്കാന്‍ സാധിച്ചത്.

    അതുപോലെ തന്നെയായിരുന്നു വലിയൊരു താരനിരയെ കിട്ടിയിട്ടും സംവിധായകന് ഉപയോഗിക്കാന്‍ കഴിയാതെ പോയത്. മോഹന്‍ലാല്‍, ദിലീപ്, ജയറാം, മനോജ് കെ.ജയന്‍, സിദ്ദീഖ്, ഇടവേള ബാബു എന്നിവരൊക്കെ ചെറുതായി മുഖം കാണിക്കുന്നുണ്ട്. അതുപോലും സിനിമയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ സാധിച്ചില്ല.

    എന്തിനായിരുന്നു നിര്‍മാതാക്കളായ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരുടെ എട്ടു കോടി രൂപ ചെലവിട്ട് രഞ്ജിത്ത് ഇങ്ങനെയൊരു ചിത്രമെടുത്തത് എന്നു മാത്രം മനസ്സിലാകുന്നില്ല.

    English summary
    In Kadal Kadannu Oru Mathukutty Ranjith magic missing, Its below audience expectation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X