കടലിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഒരുങ്ങുന്നു, ഹേമന്തിന്റെ നായികയായി പ്രിയങ്ക നായര്‍!
ചെമ്മീന്‍ മുതലിങ്ങോട്ട് നിരവധി മലയാള സിനിമകള്‍ക്ക് കടല്‍ പശ്ചാത്തലമായിട്ടുണ്ട്. ഇലയിലേറെയും ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചിട്ടുമുണ്ട്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് കടലിന്റെ പുസ്തകം. ഹേമന്ത് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രിയങ്ക നായരനാണ് നായിക. പീറ്റര്‍ സുന്ദര്‍ദാസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
അച്ഛനും അമ്മയും ആറ് വയസുകാരന്‍ കുട്ടിയുമടങ്ങുന്ന ഒരു കുടുംബം അവധിക്കാലം ആസ്വദിക്കുന്നതിനായി കോവളം കടല്‍ത്തീരത്ത് എത്തുകയാണ്. കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം അവിടുത്തെ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ് മാതാപിതാക്കള്‍. കടല്‍ത്തീരത്ത് ഒടിക്കളിയ്ക്കുകയായിരുന്ന കുട്ടി ഒരു വലിയ തിരമാലയില്‍പെട്ട് കാണാതാകുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് രജിസ്റ്റര്‍ മാരേജ് ചെയ്യുന്നതിനായി ഇറങ്ങി തിരിച്ച കമിതാക്കളും ആ കടല്‍ത്തീരത്ത് എത്തുന്നുണ്ട്. കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടയില്‍ യുവാവ് ആക്രമിക്കപ്പെടുകയും പെണ്‍കുട്ടിയെ കാണാതാകുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ കടലിന്റെ പുസ്തകം പറയുന്നത്.

ദി എലൈവ് മീഡിയയുടെ ബാനറില്‍ ദി എലൈവ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹേമന്ദ് മേനോന്‍, പ്രിയങ്കാ നായര്‍, അനു ട്രെസ, ദിനേശ് പണിക്കര്‍, അനില്‍ പപ്പന്‍, മങ്കാ മഹേഷ്, ഫെബിന്‍, അഞ്ജു നായര്‍, മാസ്റ്റര്‍ ഏബിള്‍ പീറ്റര്‍, തിരുമല രാമചന്ദ്രന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. എസ് ലോവല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രതീഷ് മോഹനാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.


Click it and Unblock the Notifications











