»   » ജോജുവിനും വിനയ് ഫോര്‍ട്ടിനുമൊപ്പം കടങ്കഥയിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി സിനിമയിലേക്ക്

ജോജുവിനും വിനയ് ഫോര്‍ട്ടിനുമൊപ്പം കടങ്കഥയിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി സിനിമയിലേക്ക്

Posted By: Nihara
Subscribe to Filmibeat Malayalam

നവാഗതനായ സെന്തില്‍രാജ് സംവിധാനം ചെയ്യുന്ന കടങ്കഥയിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാള സിനിമയിലേക്ക് അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ് എന്നിവരാണ് കടങ്കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ ജീന ശ്രീകുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുംബൈ സ്വദേശിനിയായ വീണ നന്ദകുമാറാണ്. ഗൗരവക്കാരിയും നിരവധി ഉത്തരവാദിത്തവുമുള്ള കഥാപാത്രമായാണ് വീണ വേഷമിടുന്നത്.

Vinay fort, Joju

സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലാവുന്നവിനയും ജോജോയും വീണയെ കണ്ടതിനു ശേഷമുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. രണ്‍ജി പണിക്കര്‍, റോഷന്‍ മാത്യു, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

English summary
Mumbai-based graduate Veena Nandhakumar had no plans to enter tinsel town until she saw the casting call for Lijo Jose Pellisserry's upcoming movie.Though she cleared the auditions, she wasn't cast in the film as her complexion didn't suit the character. That is when she got to know about debutant director Senthil Rajan's movie Kadam Katha. "The script is really interesting and I am glad to be part of it," she says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam