ചിയാന്‍ വിക്രമിന്റെ മാസുമായി കദരം കൊണ്ടന്റെ കിടിലന്‍ ടീസര്‍! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

ചിയാന്‍ വിക്രം നായകവേഷത്തില്‍ എത്താറുളള സിനിമകള്‍ക്ക് മികച്ച സ്വീകരണം പ്രേക്ഷകര്‍ നല്‍കാറുണ്ട്, ഏത് തരം വേഷം കിട്ടിയാലും തന്റെ പ്രകടനം കൊണ്ട് മികവുറ്റതാക്കാറുണ്ട് വിക്രം. പിതാമകന്‍,അന്യന്‍, ഐ പോലുളള സിനിമകള്‍ ഇതിന് ഉദ്ദാഹരണങ്ങളാണ്. സമീപകാലത്ത് ചില ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും തിരിച്ചുവരവിനായുളള കഠിന പ്രയത്‌നത്തിലാണ് സൂപ്പര്‍താരമുളളത്.

രണ്ടു സിനിമകളാണ് വിക്രമിന്റെതായി റിലീസിങ്ങിന് ഒരുങ്ങികൊണ്ടിരിക്കുന്നത്. ഗൗതം മേനോന്റെ ധ്രുവനച്ചത്തിരം,കദരം കൊണ്ടന്‍ തുടങ്ങിയവയാണ് ആ സിനിമകള്‍. ഇതില്‍ കദരം കൊണ്ടന്‍ എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കദരംകൊണ്ടന്‍

കദരംകൊണ്ടന്‍

സാമി 2 എന്ന ചിത്രത്തിനു ശേഷം ചിയാന്‍ വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് കദരംകൊണ്ടന്‍. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത. ചിത്രത്തില്‍ വിക്രമിന്റെ വേറിട്ട ഗെറ്റപ്പ് തന്നെയായിരുന്നു തരംഗമായിരുന്നത്. കദരം കൊണ്ടന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇത്തവണ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ചിയാന്‍ എത്തുന്നത്.

വിക്രമിന്റെ 56ാമത് ചിത്രം

വിക്രമിന്റെ 56ാമത് ചിത്രം

മലേഷ്യയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ അധികവും ഷൂട്ട് ചെയ്തിരുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂകളുകള്‍ നേരത്തെ തന്നെ മലേഷ്യയില്‍ പൂര്‍ത്തിയായിരുന്നു. അക്ഷര ഹാസനാണ് ചിത്രത്തില്‍ വിക്രമിന്റെ നായികാ വേഷത്തിലെത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രമായിട്ടാണ് കദരം കൊണ്ടന്‍ ഒരുങ്ങുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേക്കാണ് കദരം കൊണ്ടനെന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടീസര്‍

ടീസര്‍

ഫസ്റ്റ്ലുക്കിന് പിന്നാലെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഒരു മിനിറ്റ് ഏഴ് സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് സിനിമയുടെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ രംഗങ്ങളാണ് കദരം കൊണ്ടന്റെ ടീസറിലുളത്. ടീസറിന് മികച്ച സ്വീകാര്യതയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായാണ്

ആക്ഷന്‍ ത്രില്ലറായാണ്

കമല്‍ഹാസന്റെ തൂങ്കാവനത്തിലുടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് എം സെല്‍വയാണ് വിക്രം ചിത്രമൊരുക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത് എന്നാണറിയുന്നത്. രാജ്കമല്‍ ഫിലിംസിന്റെ 45ാമത് സിനിമയായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ജേതാവായ പ്രവീണ്‍ കെഎല്‍ ആണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2,പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X