കാതല്‍ സന്ധ്യ പ്രസവിച്ചു, പെണ്‍കുഞ്ഞ്! ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് സുജ വരുണി!
നടി കാതല്‍ സന്ധ്യ പ്രസവിച്ചു. പെണ്‍കുഞ്ഞാണ്. കാതല്‍ സന്ധ്യയുടെ സുഹൃത്തും നടിയുമായ സുജ വരുണിയാണ് ഈ സന്തോഷം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. കാതല്‍ സന്ധ്യ കുഞ്ഞിനെ എടുത്തിരിക്കുന്ന ഫോട്ടോയുമുണ്ട്.
2015 ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം. ചെന്നൈയിലെ ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. സുജ വരുണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ കാണൂ..
Read Also:ദിവ്യ ഉണ്ണി പോസ്റ്റ് ഗ്രാജ്വേഷന് ചേര്‍ന്നു, പഴയജീവിതം തിരിച്ചു പിടിക്കാന്‍

ഇതാണ് ഫോട്ടോ
സുജ വരുണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ.

വിവാഹം
2015 ഡിസംബര്‍ ആറിനായിരുന്നു കാതല്‍ സന്ധ്യയുടെയും വെങ്കട്ട ചന്ദ്രശേഖരിന്റെയും വിവാഹം. ചെന്നൈയിലെ ഗ്രാന്റ് മാനറില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് ഗുരുവായൂരില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.

കാതല്‍ സന്ധ്യ സിനിമയിലേക്ക്
2004 ല്‍ പുറത്തിറങ്ങിയ കാതല്‍ എന്ന ചിത്രത്തിലൂടെയാണ് കാതല്‍ സന്ധ്യ സിനിമയില്‍ എത്തുന്നത്. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലൂടെമലയാളത്തിലും അഭിനയിച്ചു.

വേട്ട
രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്റെ ഭാര്യ വേഷമായിരുന്നു ചിത്രത്തില്‍ കാതല്‍ സന്ധ്യയ്ക്ക്.
ഫേസ്ബുക്ക് പോസ്റ്റ്
സുജ വരുണിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..
സന്ധ്യയുടെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...


Click it and Unblock the Notifications











