ആര്‍ഭാടങ്ങളില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി; ആഘോഷത്തിന് മാറ്റിവച്ച തുക ചെന്നൈയക്ക്
കൊട്ടിഘോഷവും ആര്‍ഭാഡങ്ങളുമില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു വിവാഹം. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കിട് ചന്ദ്രശേഖരനാണ് വരന്‍.
വിവാഹം ആഘോഷപൂര്‍വ്വമാക്കാന്‍ തന്നെയായിരുന്നു തീരുമാനിച്ചത്. ക്ഷണക്കത്തും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ തയ്യാറാക്കി കാത്തിരുന്നപ്പോഴാണ് ചെന്നൈയില്‍ പ്രളയമുണ്ടായത്. വടപളനിയിലെ ആറാം നമ്പര്‍ ഫ്ലാറ്റിൽ സന്ധ്യയും കുടുംബവും കുടുങ്ങിപ്പോയി.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ ചന്ദ്രശേഖറിന്റെ കുടുംബവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇരുകുടുംബങ്ങളും ഫോണില്‍ ബന്ധപ്പെട്ടു. വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ കാറില്‍ കയറ്റിയപ്പോള്‍ എന്‍ജിനൊപ്പം വെള്ളം. ഒടുവില്‍ കാര്‍ തള്ളി, വെള്ളമില്ലാത്ത ഇടത്ത് എത്തിച്ച സ്റ്റാര്‍ട്ടാക്കി.
ബസ് വടകയ്ക്ക് വിളിച്ച് ഇരുകുടുംബങ്ങളും ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ഗുരുവായൂരില്‍ എത്തി. പ്രളയത്തിന്റെ കര നീന്തിക്കടന്ന് സന്ധ്യയ്ക്കും ചന്ദ്രശേഖറിനും മാംഗല്യം. വിവാഹത്തിന് മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിദമനുഭവിയ്ക്കുന്നവര്‍ക്ക് നല്‍കുമെന്ന് സന്ധ്യയുടെ രക്ഷിതാക്കള്‍ അറിയിച്ചു.

ആര്‍ഭാടങ്ങളില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി; ആഘോഷത്തിന് മാറ്റിവച്ച തുക ചെന്നൈയക്ക്
ഗുരുവായൂര്‍ അമ്പല നടയില്‍ ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് സന്ധ്യയുടെയും ചന്ദ്രശേഖറിന്റെയും വിവാഹം നടന്നത്

ആര്‍ഭാടങ്ങളില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി; ആഘോഷത്തിന് മാറ്റിവച്ച തുക ചെന്നൈയക്ക്
കൊച്ചിക്കാരിയായ സന്ധ്യ, കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ 2004 ലാണ് സിനിമയില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിന് തന്നെ തമിഴ് നാട് സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള സ്‌പെഷ്യല്‍ പുരസ്‌കാരം നേടി. അങ്ങനെ വെറും സന്ധ്യ കാതല്‍ സന്ധ്യയായി. അതോടെ തമിഴില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു തുടങ്ങി.

ആര്‍ഭാടങ്ങളില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി; ആഘോഷത്തിന് മാറ്റിവച്ച തുക ചെന്നൈയക്ക്
ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന മലയാള സിനിമയിലൂടെ 2015 ലാണ് സന്ധ്യ മലയാളത്തില്‍ അഭിനയിക്കുന്നത്. സിനിമ പരാജയമായിരുന്നെങ്കിലും സന്ധ്യ എന്ന നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധ നേടി

ആര്‍ഭാടങ്ങളില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി; ആഘോഷത്തിന് മാറ്റിവച്ച തുക ചെന്നൈയക്ക്
മലയാളത്തിനും തമിഴിനും പുറമെ കന്നടയിലും തെലുങ്കിലും സന്ധ്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ആര്‍ഭാടങ്ങളില്ലാതെ കാതല്‍ സന്ധ്യ വിവാഹിതയായി; ആഘോഷത്തിന് മാറ്റിവച്ച തുക ചെന്നൈയക്ക്
വിവാഹം കഴിഞ്ഞെങ്കിലും സന്ധ്യ അഭിനയം തുടരുമെന്നാണ് അറിയുന്നത്. കരാറൊപ്പിട്ട ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും ചെയ്യാനുണ്ട്. രാജേഷ് പിള്ളയുടെ വേട്ട എന്ന മലയാള സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Click it and Unblock the Notifications