»   » സിനിമയ്ക്ക് ക്ഷണക്കത്ത് അടിക്കുന്ന ഇവരാണ് യഥാര്‍ത്ഥ ഹീറോസ്; പക്ഷെ ഇവര്‍ കഥയില്‍ ഇല്ല; കാണൂ...

സിനിമയ്ക്ക് ക്ഷണക്കത്ത് അടിക്കുന്ന ഇവരാണ് യഥാര്‍ത്ഥ ഹീറോസ്; പക്ഷെ ഇവര്‍ കഥയില്‍ ഇല്ല; കാണൂ...

Written By:
Subscribe to Filmibeat Malayalam

സിനിമ ഒരു കൗതുകമായ കാലം മുതല്‍ വ്യവസായമായി പിന്നെ ഇപ്പോള്‍ മത്സരമായതു വരെ സിനിമയ്ക്ക് മുമ്പേ നടക്കുന്ന ഒരു സംഭവമുണ്ട്, ഒരു കൂട്ടം ആള്‍ക്കാരുണ്ട്; സിനിമാ പോസ്റ്ററുകളും അത് ഒട്ടിക്കുന്നവരും. എന്നാല്‍ സിനിമ നിര്‍മാണം മുതല്‍ തിയേറ്ററില്‍ എത്തുന്നത് വരെ ഇവരുടെ പേര് മാത്രം പറഞ്ഞു കേള്‍ക്കുന്നില്ല

സാങ്കേതികതയിലും മറ്റും ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്ന മേഖലയില്‍ മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പത്ത് മുപ്പത് വര്‍ഷമായി ഇതേ മേഖലയില്‍ തുടരുന്ന ഇവരാണ് യഥാര്‍ത്ഥത്തില്‍ സിനിമ കാണാന്‍ പ്രേക്ഷരെ ക്ഷണിക്കുന്നതിനുള്ള ക്ഷണക്കത്ത് അടിക്കുന്നത്.

 kadhayil-illathavar

ഈ ആശയത്തെ ആസ്പദമാക്കി സുധീഷ് അഞ്ചലും സുനീഷും ഒരുക്കിയ കഥയില്‍ ഇല്ലാത്തവര്‍ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. ടിവിയിലൂടെയും റേഡിയോയിലൂടെയും മറ്റുമൊക്കെ എത്ര തന്നെ പരസ്യങ്ങള്‍ നല്‍കിയാലും സിനിമയ്ക്ക് പോസ്റ്ററിലൂടെ ലഭിയ്ക്കുന്ന പരസ്യവും ജനശ്രദ്ധയും ഒന്ന് വേറെ തന്നെയാണെന്നാണ് ഈ ഡോക്യുമെന്ററി പറഞ്ഞു വയ്ക്കുന്നത്. 

English summary
Kadhayil Illathavar; A Beautiful Tribute to the unsung heroes of the Industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam