»   » കട്ടപ്പ നടത്തിയത് ജാതി അധിക്ഷേപം;രാജമൗലിക്കെതിരെ കേസ്, ചിത്രത്തില്‍ നിന്നും ആ രംഗം മാറ്റേണ്ടി വരുമോ?

കട്ടപ്പ നടത്തിയത് ജാതി അധിക്ഷേപം;രാജമൗലിക്കെതിരെ കേസ്, ചിത്രത്തില്‍ നിന്നും ആ രംഗം മാറ്റേണ്ടി വരുമോ?

Posted By:
Subscribe to Filmibeat Malayalam

രാജമൗലിയുടെ ബാഹുബലി വിസ്മയമായിരുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയും കൈയടികള്‍ നേടിയും രാജ്യത്തിനകത്തും പുറത്തും ഇത്രയധികം ശ്രദ്ധ നേടിയ മറ്റൊരു ഇന്ത്യന്‍ സിനിമയുണ്ടായിരുന്നില്ല. അഭിനന്ദനങ്ങള്‍ വാനോളം ഉയര്‍ന്ന സിനിമക്കെതിരെ പരാതിയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

'കടിക' എന്നറിയപ്പെടുന്ന ഒരു സമുദായമാണ് തങ്ങളുടെ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഡയലോഗ് ചിത്രത്തിലുണ്ടെന്നും അത് ഉടന്‍ തന്നെ നീക്കണമെന്ന ആവശ്യവുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

സമുദായത്തെ അധിക്ഷേപിക്കുന്ന സംഭാഷണം

രാജമൗലിക്കെതിരെയാണ് പരാതിയുമായി കടിക സമുദായം രംഗത്തെത്തിയത്. ചിത്രത്തില്‍ തങ്ങളുടെ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ 'കടിക ചീകട്ടി' എന്ന പ്രയോഗമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

കടിക സമുദായം

കശാപ്പു പണിയാണ് കടിക സമുദായത്തിന്റെ പ്രധാന തൊഴില്‍. പാരമ്പര്യമായി തുടര്‍ന്നു പോരുന്ന ഇറച്ചി വെട്ട് ഇന്നും തുടരുകയാണിവര്‍. ഞങ്ങളുടെ കുലത്തൊഴിലാണിതെന്നും എന്നാല്‍
ചിത്രത്തില്‍ ദുഷ്ടന്‍മാരെ പോലെ ചിത്രീകരിച്ചിരിക്കുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

കട്ടപ്പയുടെ ഡയലോഗ്

ചിത്രത്തില്‍ സത്യരാജാണ് കട്ടപ്പ എന്ന കഥാപാത്രത്തില്‍ അഭിനയിച്ചത്. കട്ടയുടെ ഒരു സംഭാഷണത്തിനിടയിലാണ് കടിക ചീകട്ടി എന്ന പ്രയോഗം കടന്നു വരുന്നത്. സമുദായത്തിലെ കുട്ടികളെ വരെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇത്. സിനിമയില്‍ സമുദായത്തെ സാമൂഹ്യവിരുദ്ധരും മനുഷ്യത്വമില്ലാത്തവരുമെക്കെയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

സംവിധയാകനെതിരെയാണ് പരാതി

തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതിയാണ് ബാഹുബലിയുടെ സംവിധായകനായ എസ് എസ് രാജമൗലിക്കെതിരെ കേസ് കൊടുത്തത്. സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രത്തില്‍ നിന്നും ആ ഭാഗം മാറ്റണമെന്നും സമിതി കൊടുത്തിരിക്കുന്ന പരാതിയില്‍ പറയുന്നു.

English summary
Kadika Community file case against Rajamouli.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam