പൃഥ്വിരാജിന്‍റെ കരിയറിലെ ചെലവേറിയ ചിത്രം! യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥനമാക്കി 'കടുവ'

സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ത്രസിപ്പിച്ച ചിത്രങ്ങളിലൊന്നാണ് കടുവ. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം എത്തിയത്. ചിത്രത്തിന്റെ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വിരാജിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. മാസ്സ് എന്റര്‍നൈറായാണ് സിനിമ ഒരുങ്ങുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ജിനു എബ്രഹാമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയത് ജിനുവായിരുന്നു. ആദം ജോണിന്റെ സംവിധായകനും അദ്ദേഹമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബിഗ് ബജറ്റ് ചിത്രമായാണ് കടുവ ഒരുങ്ങുന്നത്.

Prithviraj

പൃഥ്വിയുടെ കരിയറിലെ ചെലവേറിയ ചിത്രങ്ങളിലൊന്ന് തന്നെയായിരിക്കും കടുവയെന്നാണ് അണിയറപ്രവര്‍ത്തകരും പറയുന്നത്. പൃഥ്വിക്കൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ താരവും അണിനിരക്കുന്നുണ്ട്. എന്നാല്‍ ആ താരം ആരാണെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X