വടക്കന്‍ സെല്‍ഫിയിലെ 'കൈക്കോട്ട്' ഗാനം പുറത്ത് , പാട്ട് പോലെയാണേല്‍ പടം കസറും
നിവിന്‍ പോളി നായകനാവുന്ന വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. യൂ ട്യൂബിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. പരീക്ഷ ചൂടില്‍ നട്ടം തിരിയുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വസിയ്ക്കാന്‍ ഈ പാട്ടില്‍ പല ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്. കൈക്കോട്ടും കണ്ടിട്ടില്ല കൈയ്യില്‍ തഴമ്പുമില്ല........കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല എന്ന ഗാനമാണ് പുറത്ത് വിട്ടത്.
വൈക്കം വിജയ ലക്ഷ്മിയാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഗാനത്തിന്റെ വരികളെഴുതിയത് വിനീത് ശ്രീനിവാസനാണ്. പഴയാകാല നാടക ഗാനങ്ങളൈ അനുസ്മരിപ്പിയ്ക്കുന്നതാണ് വിജയലക്ഷ്മിയുടെ ശബ്ദം. എന്നാല്‍ ആ ശബ്ദത്തെ ഈ ഗാനത്തില്‍ വളരെ മനോഹരമായി ഷാന്‍ ഉപയോഗിച്ചിട്ടുണ്ട്.

പാട്ട് പോലെയാണ് ചിത്രമെങ്കില്‍ ഒരു മുഴുനീള എന്റര്‍ടൈയിനര്‍ ആകുമെന്നതില്‍ നൂറ് ശതമാനം ഗ്യാരന്റി. തമാശകളും കുസൃതികളും നിറഞ്ഞതാണ് ഗാനം. മനോഹരമായ പാട്ട് കണ്ടിരിയ്ക്കാം എന്ന് മാത്രമല്ല ചിരിച്ച് ആസ്വാദിയ്ക്കാനും സാധിയ്ക്കും. മാര്‍ച്ച് 22നാണ് ഗാനം പുറത്ത് വിട്ടത്.
പ്രജിത്ത് സവിധാനം ചെയ്യുന്ന വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍. അജു വര്‍ഗീസ്, മഞ്ജിമ മോഹന്‍, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. വടക്കന്‍ സെല്‍ഫിയിലെ ട്രെയിലര്‍ പോലെ കൈക്കോട്ട് പാട്ടും വേറിട്ട് നില്‍ക്കുന്നു.


Click it and Unblock the Notifications











