സമന്യൂവിനൊപ്പമുളള ആദ്യ ഓണം! സന്തോഷം പങ്കുവെച്ച് കൈലാസ് മേനോന്‍

By Prashant V R

തീവണ്ടി എന്ന വിജയ ചിത്രത്തിലൂടെ മോളിവുഡില്‍ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ടൊവിനോ തോമസ് ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടാണ് സംഗീത സംവിധായകന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. തീവണ്ടി കഴിഞ്ഞും കൈലാസ് മേനോ‌ന്റെ സംഗീതത്തില്‍ പാട്ടുകള്‍ പുറത്തിറങ്ങിയിരുന്നു. സിനിമാ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ സംഗീത സംവിധായകന്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ കുഞ്ഞുണ്ടായതിന്റെ സന്തോഷം കൈലാസ് മേനോന്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. അവതാരകയും അഭിഭാഷകയുമായ അന്നപൂര്‍ണയാണ് സംഗീത സംവിധായകന്റെ ഭാര്യ.

kailasmenon

സമന്യൂ രുദ്ര എന്നായിരുന്നു മകന് കൈലാസ് മേനോന്‍ പേരിട്ടത്. തുടര്‍ന്ന് മകനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു. അതേസമയം സംഗീത സംവിധായകന്റെതായി പുറത്തിറങ്ങിയ പുതിയ കുടുംബ ചിത്രവും ശ്രദ്ധേയമായി മാറിയിരുന്നു. സമന്യൂവിന്റെ ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് കൈലാസ് മേനോന്‍ ഭാര്യക്കും മകനുമൊപ്പമുളള പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ അമ്മയ്ക്കും അച്ഛനുമൊപ്പമുളള മകന്റെ ഒരു ചിത്രവും കൈലാസ് മേനോന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

ചിത്രത്തിന് പിന്നാലെ കൈലാസ് മേനോനും കുടുംബത്തിനും ഓണാശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കൈലാസ് മേനോനും ഭാര്യ അന്നപൂര്‍ണയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. സമന്യൂ, രുദ്ര എന്നത് ശിവന്റെ പേരുകളാണെന്ന് നടന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ദുരിതത്തിന്റെയും തിന്മയുടെയും അന്തകന്‍ എന്നാണ് രുദ്രയുടെ അര്‍ത്ഥം. ശിവന്റെ വലിയ ഭക്തയാണ് തന്റെ ഭാര്യയെന്നും കൈലാസ് മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

സമന്യൂവിന്‌റെ ആദ്യ ചിത്രത്തിന് പിന്നാലെ "ദൈവം അനുഗ്രഹിക്കട്ടെ സമന്യൂ, പൊന്നുമോനായി നാടിനും വീടിനും അഴകായി അഭിമാനമായി വളര്‍ന്നങ്ങനെ വായോ കണ്മണി എന്നാണ് ഗായിക സിത്താര കൃഷ്ണകുമാര്‍ കുറിച്ചിരുന്നത്. അതേസമയം തീവണ്ടിക്ക് പുറമെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, ഫൈനല്‍സ്, എടക്കാട് ബറ്റാലിയന്‍ 06, മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് തുടങ്ങിയ സിനിമകള്‍ക്കും കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നു. കൂടാതെ റിലീസ് മുടങ്ങിയ സ്റ്റാറിംഗ് പൗര്‍ണമി എന്ന ചിത്രത്തിന്റെയും സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആയിരുന്നു.

More from Filmibeat

Read more about: Kailas Menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X