മകനൊപ്പമുളള ആദ്യ ചിത്രവുമായി കൈലാസ് മേനോന്‍! കുഞ്ഞിന്‌റെ പേര് പറഞ്ഞ് സംഗീതസംവിധായകന്‍
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ടൊവിനോ തോമസ് നായകനായ ചിത്രത്തിലെ ജീവാംശമായി എന്ന ഗാനമാണ് കൈലാസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. തീവണ്ടിക്ക് പിന്നാലെ മലയാളത്തിലെ മുന്‍നിരസംഗീത സംവിധായകനായി കൈലാസ് മേനോന്‍ മാറിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് മകന്‍ ജനിച്ച വിവരം കൈലാസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൈലാസ് മേനോനും ഭാര്യ അന്നപൂര്‍ണയ്ക്കും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആണ്‍കുഞ്ഞ് പിറന്നത്.

ഇപ്പോഴിതാ മകനൊപ്പമുളള ആദ്യ ചിത്രവും കുഞ്ഞിന്റെ പേരും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍. സമന്യൂ രുദ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. എന്റെ പ്രണയത്തിനൊപ്പമുളള ആദ്യ ചിത്രം, ഞങ്ങള്‍ അവന് സമന്യൂ രുദ്ര എന്ന് പേരിട്ടു, എന്ന് തുടങ്ങുന്ന കുറിപ്പില്‍ മകന്റെ പേരിന്റെ അര്‍ത്ഥവും കൈലാസ് മേനോന്‍ പറയുന്നുണ്ട്. സമന്യൂ, രുദ്ര എന്നത് ശിവന്റെ പേരുകളാണ്. ദുരിതത്തിന്റെയും തിന്മയുടെയും അന്തകന്‍ എന്നാണ് രുദ്രയുടെ അര്‍ത്ഥം. ശിവന്റെ വലിയ ഭക്തയാണ് തന്റെ ഭാര്യയെന്നും കൈലാസ് മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
കൈലാസ് മേനോന്റെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ ഗായികയും സുഹൃത്തുമായ സിത്താര കൃഷ്ണകുമാറിന്റെതായി വന്ന കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ സമന്യൂ, പൊന്നുമോനായി നാടിനും വീടിനും അഴകായി അഭിമാനമായി വളര്‍ന്നങ്ങനെ വായോ കണ്മണി എന്നാണ് സിത്താര കൈലാസ് മേനോന്റെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. തീവണ്ടിക്ക് പുറമെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, ഫൈനല്‍സ്, എടക്കാട് ബറ്റാലിയന്‍ 06, മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് തുടങ്ങിയ സിനിമകള്‍ക്കും കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നു.
കൂടാതെ റിലീസ് മുടങ്ങിയ സ്റ്റാറിംഗ് പൗര്‍ണമി എന്ന ചിത്രത്തിന്റെയും സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആയിരുന്നു. അവതാരകയായി മലയാളത്തില്‍ തിളങ്ങിയ ആളാണ് കൈലാസ് മേനോന്റെ ഭാര്യ അന്നപൂര്‍ണ. മുന്‍പും ഭാര്യക്കൊപ്പമുളള ചിത്രങ്ങള്‍ കൈലാസ് മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. നേരത്തെ മകന്‍ ജനിച്ച സന്തോഷം പങ്കുവെച്ചപ്പോള്‍ ആശംസകളുമായി അപര്‍ണ ദാസ്, തന്‍വി റാം, നിരഞ്ജ് മണിയന്‍പിളള രാജു, ഗായത്രി അരുണ്‍, ദിവ്യ പിളള, ഫൈസല്‍ റാസി, സയനോര ഫിലിപ്പ്, ജ്യോല്‍സന രാധാകൃഷ്ണന്‍, അനന്യ, ഹരിശങ്കര്‍ കെഎസ്, രഞ്ജിനി ജോസ്, അഹാന കൃഷ്ണ തുടങ്ങിയ താരങ്ങളും കൈലാസ് മേനോന് അഭിനന്ദവുമായി എത്തിയിരുന്നു.


Click it and Unblock the Notifications











