ഷാജി കൈലാസിന്റെ തമിഴ് ചിത്രത്തിന് ഒരു കോടി!
ഷാജി കൈലാസിന്റെ തമിഴ് ചിത്രത്തിന് ഒരു കോടി!
ആഗസ്ത് 13, 2000
നരസിംഹത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിനുശേഷം ഷാജി കൈലാസിന്റെ ചിത്രങ്ങളുടെ മാര്‍ക്കറ്റ് വര്‍ദ്ധിക്കുന്നു. മമ്മൂട്ടി അഭിനയിച്ച വല്യേട്ടനുശേഷം ഷാജി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഒരു കോടി രൂപക്കാണ് വിറ്റു പോയത്.
വിജയകാന്ത് നായകനാകുന്ന തമിഴ് ചിത്രത്തിന് വഞ്ചിനാഥന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ശില്‍പാ ഷെട്ടിയും രവീണാ ടാണ്ഡനുമാണ് നായികമാര്‍. കേരളത്തില്‍ ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് വഞ്ചിനാഥന് ലഭിച്ചിരിക്കുന്നതെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.
വിജയകാന്തിനൊപ്പം മലയാള താരം സുരേഷ്ഗോപിയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ ആദ്യ തമിഴ് ചിത്രമായിരിക്കും വഞ്ചിനാഥന്‍.


Click it and Unblock the Notifications