മോഹന്‍ലാലിനൊപ്പം ബോളിവുഡ് നടി മലയാളത്തില്‍ അരങ്ങേറുന്നു
കൊച്ചി: മോഹല്‍ലാല്‍ ജോഷി ചിത്രമായ ലൈലാ ഓ ലൈല എന്ന ചിത്രത്തിലൂടെ ഒരു ബോളിവുഡ് നടി കൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. മോഡലിംഗിലൂടെ പേരെടുത്തശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി കൈനത് അറോറയാണ് നായികാ പ്രാധാന്യമുള്ള വേഷവുമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മോഹന്‍ലാലിനൊപ്പം അരങ്ങേറുന്നത് സ്വപ്‌ന സാഫല്യമാണെന്ന് കൈനത് അറോറ പ്രതികരിച്ചു. മോഹന്‍ലാല്‍ മികച്ച അഭിനേതാവാണ്. അദ്ദേഹത്തോടൊപ്പം, പ്രശസ്തനായ ജോഷിയുടെ ചിത്രത്തില്‍ മികച്ചൊരു വേഷം ലഭിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണെന്ന് കൈനത് പറഞ്ഞു. ചിത്രീകരണം ആരംഭിച്ച കഴിഞ്ഞ ചിത്രത്തില്‍ അമലാ പോള്‍ ആണ് നായിക.

നായിക അമലാ പോള്‍ ആണെങ്കിലും കൈനത് അറോറയ്ക്കും മികച്ച വേഷമാണമാണ് ചിത്രത്തിലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ വേഷത്തെക്കുറിച്ച് വിശദീകരിക്കാന്‍ നടി തയ്യാറായില്ല. ഏറെ പ്രാധാന്യമുള്ള വേഷമാണ്. കഥാപാത്രക്കുറിച്ച് മുന്‍കൂട്ടി പറയുന്നത് ശരിയല്ലെന്നും, എന്നാല്‍ മോഹന്‍ലാലിനൊപ്പം നിരവധി കോമ്പിനേഷന്‍ സീനുകളുണ്ടെന്നും കൈനത് പറഞ്ഞു.
അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ദിവ്യാ ഭാരതിയുടെ കസിന്‍ കൂടിയാണ് കൈനത്. കേരളത്തെയും മലയാളികളുടെ ഭക്ഷണത്തെയും ഏറെ ഇഷ്ടപ്പെടുന്ന നടി നേരത്തെ ചില പരിപാടികളുമായി കേരളത്തിലെത്തിയകാര്യം ഓര്‍മിച്ചു. കേരളത്തെ വളരെയധികം ഇഷ്ടപ്പെടുന്ന താന്‍ തുടര്‍ന്നും വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളസിനിമയിലുണ്ടാകുമെന്നും കൈനത് വ്യക്തമാക്കി.


Click it and Unblock the Notifications