മമ്മൂട്ടിയോടോ മോഹന്‍ലാലിനോടോ ഞാനൊന്ന് പറഞ്ഞാല്‍ അവന് അവസരം കൊടുക്കും. എന്നാല്‍... മകനെ കുറിച്ച് കൈതപ്രം
ഗാനരചയിതാവായും നടനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതി. മുന്‍നിര സംഗീത സംവിധായകര്‍ക്കൊപ്പം എല്ലാം നിരവധി സിനിമകളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കൈതപ്രത്തിന്‌റെതായി ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍ ഏറെയാണ്. ഒരുകാലത്ത് മോളിവുഡിലെ തിരക്കേറിയ ഗാനരചതിയാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. കൈതപ്രത്തിന് പിന്നാലെ മകന്‍ ദീപാങ്കുരനും സംഗീത സംവിധായകനായും ഗായകനായും അരങ്ങേറ്റം കുറിച്ചിരുന്നു.

അതേസമയം മക്കളെ കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തന്‌റെ രണ്ട് മക്കളില്‍ ദീപുവാണ് സംഗീതത്തിന്റെ വഴിയിലേക്ക് വന്നതെന്ന് കൈതപ്രം പറയുന്നു. എന്നാല്‍ തന്റെ പേര് പറഞ്ഞ് മകന്‍ എവിടെയും അവസരം ചോദിച്ചിട്ടില്ലെന്നും കെെതപ്രം പറഞ്ഞു. സത്യന്‍ അന്തിക്കാടിനോടോ, മോഹന്‍ലാലിനോടോ, മമ്മൂട്ടിയോടോ ഞാനൊന്ന് പറഞ്ഞാല്‍ അവനൊരു അവസരം കൊടുക്കും. എന്നാല്‍ അങ്ങനെ അവസരം കിട്ടിയിട്ട് കാര്യമില്ല.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
സാമ്പത്തികമായി രക്ഷപ്പെട്ടേക്കാം. അല്ലാതെ മറ്റൊന്നുമാകില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം മക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവില്ലെന്നും കൈതപ്രം അഭിമുഖത്തില്‍ പറഞ്ഞു. പേരിന്റെ കൂടെ പോലും മകന്‍ കൈതപ്രം എന്ന് വെച്ചിട്ടില്ല. ദീപാങ്കുരന്‍ കണ്ണാടി എന്നാണ് അവന്റെ പേര്. രണ്ടാമത്തെ മകന്‍ ദേവദര്‍ശന്‍ ഇപ്പോള്‍ ദുബായില്‍ ഡോക്ടറാണ്. രണ്ട് മക്കളും കരിയറില്‍ മികച്ച അടയാളപ്പെടുത്തലുകള്‍ ഉണ്ടാക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൈതപ്രം പറഞ്ഞു.
അതേസമയം പദ്മശ്രീ നേട്ടത്തിന് പിന്നാലെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും കൈതപ്രത്തിന്റെ ഗാനങ്ങളെല്ലാം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.


Click it and Unblock the Notifications