twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് വിഡ്ഡിത്തം, വിമര്‍ശനവുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി

    By Midhun Raj
    |

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാക്കളില്‍ ഒരാളാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അദ്ദേഹത്തിന്‌റെ രചനയില്‍ പിറന്ന പാട്ടുകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മുന്‍നിര സംഗീത സംവിധായകര്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ ഗാനരചയിതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു കൈതപ്രം. അടുത്തിടെ പദ്മശ്രീ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് കെെതപ്രം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

    ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    അതേസമയം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനെതിരെ വിമര്‍ശനവുമായി കൈതപ്രം എത്തിയിരുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിനുളള മറുപടിയായിട്ടാണ് ഹരീഷിന്റെ ആലാപനത്തെ കുറച്ച് കൈതപ്രം സംസാരിച്ചത്. സംഗതികളിട്ട് പാടിയാല്‍ ആരെക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും.

    സമയപരിധി ഇല്ലാത്തതിനാല്‍

    സമയപരിധി ഇല്ലാത്തതിനാല്‍ ഹരീഷിനെ പോലുളളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. പക്ഷേ ആ ചതുരത്തില്‍ നിന്നാല്‍ മാത്രമെ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുളളു എന്ന് മനസിലാക്കണം എന്ന് കെെതപ്രം പറയുന്നു. അങ്ങനെ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഡിത്തമാണ്. ഹരീഷ് ശിവരാമകൃഷ്ണനൊക്കെ പാട്ടുകളൊക്കെ കുറെ വലിച്ചു നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്.

    ഹരീഷ് നല്ലൊരു ഗായകനാണെന്നതില്‍

    ഹരീഷ് നല്ലൊരു ഗായകനാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം പാടിയ രംഗപുര വിഹാര പോലുളള ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുളളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തുപോകാനുളള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിതീര്‍ക്കണം.

    ആ കുറുക്കല്‍ തന്നെയാണ്

    ആ കുറുക്കല്‍ തന്നെയാണ് സിനിമ പാട്ടിന്റെ സൗന്ദര്യവും, കെെതപ്രം പറയുന്നു. സംഗതികളിട്ട് പാടിയാല്‍ ആരെക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും. സമയപരിധി ഇല്ലാത്തതിനാല്‍ ഹരീഷിനെ പോലുളളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. പക്ഷേ ആ ചതുരത്തില്‍ നിന്നാല്‍ മാത്രമെ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുളളു എന്ന് മനസിലാക്കണം.

    ഈ പാട്ട് കേട്ട് ദാസേട്ടനേക്കാള്‍

    ഈ പാട്ട് കേട്ട് ദാസേട്ടനേക്കാള്‍ വലിയ ഗായകരാണ് ഇവരെന്ന് ചിലര്‍ പറഞ്ഞാല്‍ അത് ശുദ്ധ മണ്ടത്തരമാണ്. അതിനാല്‍ ദോവാങ്കണങ്ങള്‍ കൈവിട്ട് പാടിയാല്‍ എനിക്ക് അത് ഇഷ്ടപ്പെടില്ല അത്രമാത്രം, അഭിമുഖത്തില്‍ കെെതപ്രം പറഞ്ഞു. അതേസമയം ഗാനരചനയ്ക്ക് പുറമെ കവി സംഗീത സംവിധായകന്‍, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത് മ്യൂസിക്ക് തെറാപ്പിസ്റ്റ് എന്നീ മേഖലകളിലും കൈതപ്രം തിളങ്ങിയിരുന്നു. എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം തുടക്കം കുറിച്ചത്. കൈതപ്രത്തിന്‌റെ മകന്‍ ദീപാങ്കുരനും ഗായകനും സംഗീത സംവിധായകനുമാണ്. രണ്ട് തവണ മികച്ച ഗാനരചനയ്ക്കുളള സംസ്ഥാന പുരസ്‌കാരം കൈതപ്രം നേടിയിരുന്നു..

    Read more about: kaithapram
    English summary
    kaithapram opens about singer harish shivaramakrishnan's style of singing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X