twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കൈതോല പായ വിരിച്ച്' പാട്ടുമായി ഇനി ജിതേഷ് ഇല്ല, നാടൻ പാട്ടിന്റെ കൂട്ടുകാരന് ആദരാഞ്ജലികൾ

    |

    പ്രായവ്യത്യാസമില്ലാതെ മലയാളികൾ ഒന്നടങ്കം പാടി നടന്ന ഗാനമാണ് കൈതോല പായ വിരിച്ച് എന്ന നാടൻ പാട്ട്. ഈ ഗാനത്തിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു . മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയാണ് ജിതേഷ്.

    Jithesh kakkidippuram

    നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ള താരങ്ങൾ ജിതേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൈതോല പായ വിരിച്ച് എന്നാ നാടൻ പാട്ടിൻറെ രചയിതാവ് ജിതേഷ് ഏട്ടൻ നാടൻ പാട്ടിൻറെ ലോകത്തിൽ നിന്ന് വിടപറഞ്ഞു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ- ജോജു കുറിച്ചു. ഗിന്നസ് പക്രുവും ആദരാജ്ഞലികൾ അർപ്പിച്ചിട്ടുണ്ട്.
    ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കുമെന്നും റിപ്പോർട്ടുണ്ട്.

    Recommended Video

    Mammootty saved unni mary's life | FilmiBeat Malayalam

    സ്വന്തമയി എഴുതി ചിട്ടപ്പെടുത്തിയ ഗാനത്തിലൂടെയാണ് ജിതേഷ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. കൈതോല പായ വിരിച്ച് എന്ന് ഗാനം കൂടാതെ പാലോം പാലോം തുടങ്ങുന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധനേടിരുന്നു. കൈതോല പായ വിരിച്ച് എന്ന ഗാനം പുറത്തിറങ്ങി 26 വർഷത്തിന് ശേഷമാണ് ഈ പാട്ടിന്റെ സൃഷ്ടാവിനെ പുറം ലോകം അറിഞ്ഞത്. ഇതിനോടകം തന്നെ 600 ഓളം ഗാനങ്ങൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ജിതേഷ് കഥ എവുതി സംവിധാനം ചെയ്ത നാടകമാണ്. കൂടാതെ കഥ പറയുന്ന താളിയോലകൾ . ഇതിന്റെ ഗാനങ്ങൾ എഴുതിയതും സംഗീതം നിർവഹിച്ചതും ജിതേഷ് ആയിരുന്നു. ആതിരമുത്തൻ എന്ന നാടൻപാട്ട് ട്രൂപ്പ് ഇദ്ദേഹത്തിന്റേതാണ്. ജിതിഷിന്റെ മരണവാർത്ത അറിഞ്ഞശേഷം നിരവധി ആളുകളും താരങ്ങളും ആണ് ആദരാജ്ഞലികൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്.

    പെയിന്റ് തൊഴിലാളിയായ ജിതേഷ് 1992 ൽ ബന്ധുവിന്റെ കുട്ടിയുടെ കാത്കുത്ത് ചടങ്ങ് നടക്കുമ്പോഴാണ് കൈതോല പായവിരിച്ച് എന്നുള്ള ഗാനം എഴുതിയത്രേ പാട്ടെഴുത്തിനോടൊപ്പം തന്നെ കുട്ടികളെ ലളിതഗാനം, ഏകാങ്ക നാടകം, ഉടുക്ക് കൊട്ട് തടുങ്ങിയ പഠിപ്പിക്കുമായിരുന്നു. കേരളോത്സവ മത്സരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജിതേഷ്. എഴുത്തുകാരൻ എന്നതിൽ ഉപരി ണികച്ച മിമിക്രിക്കാരനും കഥാപ്രാസംഗികനും കൂടിയായിരുന്നു.

    Read more about: song
    English summary
    Kaithola paya Fame Singer Jithesh kakkidippuram Passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X