»   » കാജല്‍ അഗര്‍വാള്‍ പ്രതിഫലം ചോദിച്ചത് 1കോടി

കാജല്‍ അഗര്‍വാള്‍ പ്രതിഫലം ചോദിച്ചത് 1കോടി

Posted By:
Subscribe to Filmibeat Malayalam
Kajal Agarwal
നടന്മാരും നടിമാരുമെല്ലാം വമ്പന്‍ പ്രതിഫലം വാങ്ങുന്നതും ആവശ്യപ്പെടുന്നതും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ചിലര്‍ തങ്ങളുടെ താരമൂല്യം കണക്കാക്കിയുള്ള പ്രതിഫലം ആവശ്യപ്പെടുമ്പോള്‍ ചിലര്‍ താരമൂല്യത്തെ ചൂഷണം ചെയ്യുന്നരീതിയിലാണ് പ്രതിഫലംആവശ്യപ്പെടാറുള്ളത്. നടന്മാരുടെ ഇത്തരത്തിലുള്ള പ്രതിഫലത്തുക ഉയര്‍ത്തല്‍ പരിപാടി പതിവാണ്, പക്ഷേ നിടമാര്‍ ഇതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് വളരെ കുറവാണ്.

ഇപ്പോള്‍ ഇക്കാര്യത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍. ഒരു കോടിരൂപയാണത്രേ തെലുങ്കു ചിത്രമായ ഗബ്ബര്‍ സിങ് 2 എന്ന ചിത്രത്തിലഭിനയിക്കാനായി കാജല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുകോടി കൊടുക്കാന്‍ ഗബ്ബര്‍ സിങ് 2വിന്റെ അണിയറക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല അവര്‍ മറ്റൊരു നായികയെ വെയ്ക്കാമെന്ന് തീരുമാനിയ്ക്കുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാല്‍ പവന്‍ കല്ല്യാണ്‍ നായകനാകുന്ന ഗബ്ബര്‍ സിങ് 2 പ്രതിഫലക്കാര്യത്തിലെ കടുംപിടുത്തത്തിന്റെ പേരില്‍ കാജലിന് നഷ്ടമായി. കാജല്‍ ഒരുകോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടത് ചലച്ചിത്രലോകത്തെയാകെ അമ്പരപ്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഒരുകോടി പ്രതിഫലമെന്ന് കേട്ട് നടുങ്ങിയ അണിയറക്കാര്‍ ഇപ്പോള്‍ ഗബ്ബര്‍ സിങ് 2ല്‍ അഭിനയിക്കാനായി സാമന്ത, അമല പോള്‍ എന്നുവരുമായി ചര്‍ച്ചകള്‍ നടത്തുകയാണത്രേ.

English summary
The buzz is that Kajal Agarwal demanded a pay packet for Rs 1 crore to star in a project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam