കാജലിന്‍റെ പ്രതിഫലം കേട്ട് നിര്‍മാതാവ് ഞെട്ടി
തമിഴിലും തെലുങ്കിലും എന്തിന് ബോളിവുഡിലും അത്യാവശ്യം ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് കാജല്‍ അഗര്‍വാള്‍. കൈ നിറയെ ചിത്രങ്ങളും വിജയവുമൊക്കെ ആയാല്‍ പിന്നെ പ്രതിഫലം കൂട്ടുന്നത് താരങ്ങളുടെ പതിവാണ്. എന്തായാലും കാജലും പ്രതിഫലം കൂട്ടി. കാജലിന്റെ പ്രതിഫലത്തുക കേട്ട് സംവിധായകന്‍ സുരാജും നിര്‍മ്മാതാവും ഞെട്ടിയെന്നാണ് തമിഴ് സിനിമ ലോകത്തെ വാര്‍ത്ത
ജയം രവി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിനു വേണ്ടി കാജലിനെ സമീപിച്ചപ്പോഴാണ് പ്രതിഫലം കൂട്ടിയ വിവരം താരം പറയുന്നത്. ഒന്നരക്കോടി രൂപയാണ് കാജല്‍ ജയം രവി ചിത്രത്തിനായി ആവശ്യപ്പെട്ടത്. മുന്‍പ് ഒരു കോടി രൂപയായിരുന്നു കാജലിന്റെ പ്രതിഫലം.

ചിത്രത്തിനായി ആദ്യം പരിണഗിച്ചത് തൃഷയെയിരുന്നു. എന്നാല്‍ മുന്‍പും ജയം രവിയൊടപ്പം അഭിനയിച്ചതിനാല്‍ മറ്റൊരു നായിക മതിയെന്ന് തീരുമാനിച്ചു. തുടര്‍ന്നാണ് കാജലിനെ സമീപിച്ചത്. എന്തായാലും കാജല്‍ പ്രതിഫലത്തുക കൂട്ടിയത് നിര്‍മ്മാതാവിനെയും സംവിധായകനെയും നിരാശരാക്കി. ചിത്രത്തിനായി മറ്റൊരു നായികയെ തിരയുകയാണ്. അഞ്ജലിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











