കാജല്‍ അഗര്‍വാളിന് പണത്തിനോട് ഇത്ര ആര്‍ത്തിയോ...?
തെറ്റിരിക്കേണ്ട, കാജല്‍ അഗര്‍വാള്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. തെലുങ്കില്‍ ഒരുങ്ങുന്ന സീത എന്ന ചിത്രത്തില്‍ പണത്തോട് ആര്‍ത്തിയുള്ള പെണ്‍കുട്ടിയായിട്ടാണ് കാജല്‍ അഗര്‍വാള്‍ എത്തുന്നത്.
കാജല്‍ അഗര്‍വാള്‍ ആദ്യമായി നെഗറ്റീവ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ഈ ചിത്രത്തിനുണ്ട്. പണത്തോട് ആര്‍ത്തിയുള്ള പെണ്ണിനെ ചുറ്റിപ്പറ്റിയാണ് സീതയുടെ കഥ. ചിത്രത്തില്‍ കാജലിന്റെ പ്രകടനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഏറെ സന്തുഷ്ടരാണെന്നാണ് കേട്ടത്.

ഒരു ശക്തമായ കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് കാജല്‍ അഗര്‍വാളും. കരിയറില്‍ ഈ കഥാപാത്രം ഒരു നാഴികക്കല്ലായിരിയ്ക്കും എന്ന് നടി വിശ്വസിയ്ക്കുന്നു.
അതേ സമയം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ കാജല്‍ അഗര്‍വാള്‍. തെലുങ്കിലും തമിഴിലും തിരക്ക് തന്നെ തിരക്ക്. ക്വീന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കായ പാരീസ് പാരീസ് എന്ന തമിഴ് ചിത്രമാണ് അടുത്തതായി കാജല്‍ അഗര്‍വാളിന്റേതായി റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











