കാമുകനൊപ്പം കാജല്‍ അഗര്‍വാള്‍ ഫോട്ടോ പുറത്ത്
താരങ്ങള്‍ തങ്ങളുടെ പ്രണയങ്ങള്‍ രഹസ്യമാക്കി വെയ്ക്കുന്നത് ഒരു പതിവാണ്. ആരും കാണാത്ത നാട്ടില്‍പ്പോയി പ്രണയികളുമായി കൂടിക്കാഴ്ച നടത്തുകയും ഇന്‍ഡസ്ട്രിയില്‍ സംഭവം ആരുമറിയാതെ സൂക്ഷിയ്ക്കുയുമൊക്കെ ചെയ്യാന്‍ പലരും നല്ല വിരുത് കാണിയ്ക്കാറുണ്ട്. ഇതാ അത്തരത്തില്‍ വിരുതു കാണിച്ചുവന്ന കാജല്‍ അഗര്‍വാളിന്റെ പ്രണയരഹസ്യം ഒടുവില്‍പുറത്തായി.
കാജലും കാമുകനുമൊന്നിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ദുബയില്‍ അടിച്ചുപൊളിയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലാകെ പരക്കുകയാണ്. ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

മുംബൈയിലുള്ള ഒരു ഡിസാന്‍ കമ്പനിയുടെ തലപ്പത്തിരിക്കുന്നയാളാണ് കാജലിന്റെ കാമുകന്‍ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇയാളെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവം ഇത്രയൊക്കെ ആയിട്ടും കാജലോ, മാനേജരോ സംഭവം നിഷേധിച്ച് രംഗത്തുവന്നിട്ടില്ലെന്നത് വാര്‍ത്തകള്‍ക്ക് ബലം നല്‍കുകയാണ്.
എന്നാല്‍ ചിത്രത്തില്‍ കാജലിനൊപ്പം കാണുന്നത് കൂട്ടുകാരനാണെന്നും അവര്‍ തമ്മില്‍ പ്രണയമൊന്നുമില്ലെന്നും കാജലിന്റെ സഹോദരിയായ നിഷ പറയുന്നു. കാജലിന്റെ ഒരുപാട് സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് ഫോട്ടോയിലുള്ളതെന്നും ഇത്തത്തില്‍ സുഹൃത്തുക്കളുമായിപുറത്തുപോവുകുയം പാര്‍ട്ടികള്‍ നടത്തുകയും ചെയ്യുന്നത് കാജലിന്റെ പതിവാണെന്നും നഷ പറയുന്നു.
എന്തായാലും ഇനി സംഭവത്തില്‍ കാജല്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നതെന്ന് കാത്തരിക്കുകയാണ് കോടമ്പാക്കത്തെ പാപ്പരാസികള്‍.


Click it and Unblock the Notifications











