ഭർത്താവിൻ്റെ സ്നേഹത്തിന് കാജലിൻ്റെ വൈകാരികമായ കുറിപ്പ്

തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര താര സുന്ദരിമാരിൽ ഒരാളാണ് കാജൽ അഗർവാൾ. താരം സിനിമ ലോകത്ത് തിളങ്ങി നിൽകുമ്പോൾ തന്നെയായിരുന്നു വിവാഹവും. 2020 ഒക്ടോബർ 20 നാണ് മുംബൈയിലെ ബിസ്നസ്സുകാരനായ ഗൗതമിനെ താരം വിവാഹം കഴിച്ചത്.

Kajal Agarwal

ഈ വർഷം ആദ്യവാരമാണ് കാജൽ ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്. തുടർന്ന് സിനിമ ലോകവും കാജലിന്റെ ആരാധകരും വളരെ അധികം സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു. താരത്തിന്റെ പ്രെഗ്നൻസി ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രവും വൈറലായി. ഇപ്പോഴിതാ കാജൽ തന്റെ പ്രിയതമനായി എഴുതിയ ഒരു വൈകാരികമായ കുറിപ്പാണ് ആരാധകർക്കിടയിൽ സംസാരവിഷയമാവുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ്‌ കാജൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ :

പ്രിയ ഭർത്താവേ, ഒരു പെൺകുട്ടിയുടെ ഏറ്റവും നല്ല ഭർത്താവായതിന് + അച്ഛൻ ആകുന്നതിന് നന്ദി. നിസ്വാർത്ഥനായിരിക്കുന്നതിന് നന്ദി, എനിക്ക് വേണ്ടി മിക്ക്യപ്പോഴും എല്ലാ രാത്രിയും എന്നോടൊപ്പം ഉണർന്നതിന് അസുഖം ഉള്ളപ്പോൾ എനിക്ക് സോഫയിൽ ഉറങ്ങുന്നതാണ് സുഖപ്രദം എന്ന് മനസിലാക്കി ആഴ്ചകളോളം എന്നോടൊപ്പം സോഫയിൽ ഇറങ്ങിയതിന്.

ബ്രാക്സ്റ്റൺ ഹിക്‌സ് കോൺട്രാക്‌ഷൻ ഉണ്ടായിരുന്ന സമയത്ത് എന്നെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചതിനും എന്നെ അമ്മമാരുടെ വീട്ടിലേക്ക് ഉടൻ കൊണ്ടുപോയതിനും, ഒരിക്കലും മടിക്കാതെ അല്ലെങ്കിൽ എന്നെ വിഷമിപ്പിക്കാതെ , ഞാൻ നല്ല ഭക്ഷണം കഴിക്കുന്നുണ്ടെന്നും, വെള്ളം കുടിക്കുന്നുണ്ടെന്നും ഞാൻ സുഖമായിരിക്കുന്നു എന്നും ഉറപ്പ് വരുത്തിയതിനും, എന്നെ പരിചരിക്കുന്നതിനും അവസാനം എന്നെ സ്നേഹിക്കുന്നതിനും. നമ്മുടെ കുഞ്ഞ് പുറത്ത് വരുന്നതിന് മുൻപ് എനിക്ക് താങ്കളെ ഇത് അറിയിക്കണമെന്ന് തോന്നി. താങ്കൾ ഒരു അത്ഭുതകരമായ പിതാവായിരിക്കും!"

അവൾ കൂട്ടിച്ചേർത്തു, "കഴിഞ്ഞ 8 മാസത്തിനിടയിൽ, നിങ്ങൾ ഏറ്റവും സ്‌നേഹമുള്ള അച്ഛനായി മാറുന്നത് ഞാൻ കണ്ടു. ഈ കുഞ്ഞിനോട് നിങ്ങൾ എത്രമാത്രം സ്‌നേഹത്തിലാണെന്നും നിങ്ങൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്നും എനിക്കറിയാം- നമ്മുടെ കുഞ്ഞിന് ഇത്ര സ്നേഹ സമ്പന്നനായ ഒരു പിതാവ് ഉണ്ടാകുന്നത് എന്നെ ഭാഗ്യവതി ആക്കുന്നു. എന്തുതന്നെയായാലും കൂടെ ഉണ്ടായിരിക്കുക, ഒപ്പം നോക്കാൻ അസാധാരണമായ ഒരു മാതൃക ആവാൻ."

കാജൽ പറഞ്ഞു, "ഞങ്ങളുടെ ജീവിതം മാറാൻ പോകുന്നു, അതിന് ഞാൻ വളരെ ഭാഗ്യവതിയാണ്. ഞങ്ങൾക്ക് ഇപ്പോൾ തനിച്ചുള്ള സമയം ലഭിക്കാറില്ല - എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയില്ല. നന്നായി ഉറങ്ങുവാനോ അമിതമായി ഷോകൾ കാണുവാനോ കഴിയില്ല , പാർട്ടിക്ക് പോകില്ല പക്ഷേ നമുക്ക് ഒരു സുന്ദരി കുഞ്ഞ് ജനിക്കും, അത് നമ്മുടെ ഹൃദയങ്ങളിൽ വളരെയധികം സന്തോഷം നിറയ്ക്കും.

ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടാകും , നമുക്ക് അസുഖം തോന്നുന്ന സമയങ്ങൾ, പക്ഷേ ഇത് നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും, കാര്യങ്ങൾ മാറും, പക്ഷേ ഒരു കാര്യം അതേപടി നിലനിൽക്കും, അതാണ് ഞാൻ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്നത്. ഞാൻ അനുഗ്രഹിക്കപെട്ടവളാണ് എന്റെ ഏറ്റവും വലിയ സാഹസിക യാത്രയിൽ നിങ്ങൾ എന്റെ അരികിലുണ്ട്. നിങ്ങൾ ഏറ്റവും നല്ല പിതാവാകാൻ പോകുന്നു, നമ്മൾ ജീവിക്കുന്ന ഈ ജീവിതം ഞാൻ ഇഷ്ടപ്പെടുന്നു."

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

2004ൽ ഐശ്വര്യ റായും വിവേക് ഒബ്രോയും നായിക നായകന്മാരായി പുറത്തിറങ്ങിയ "കോൻ ഹോ ഗയാ നാ" എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് കാജൽ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യചിത്രം ബോളിവുഡിൽ ആയിരുന്നെങ്കിലും പിന്നീട് നടി തിളങ്ങിയത് തെന്നിന്ത്യയിലാണ് 2007ൽ കാജൽ നായികയായി ആദ്യ തെലുഗ് ചിത്രം ലക്ഷ്മി കല്യാണം റിലീസ് ചെയ്തു. അതെ വർഷം റിലീസ് ചെയ്ത ചന്ദാമാമയിലൂടെയാണ് താരം തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

More from Filmibeat

Read more about: kajal agarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X