ബിക്കിനിയില്‍ കാജല്‍ അഗര്‍വാളിന്റെ അവധിയാഘോഷം! വൈറലായി ചിത്രങ്ങള്‍! കാണൂ
തെന്നിന്ത്യയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അഭിനപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടായിരുന്നു കാജല്‍ തിളങ്ങിയിരുന്നത്. കാജലിന്റെതായി പുറത്തിറങ്ങാറുളള സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്.
നടിയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമായി എത്താറുണ്ട് നടി. കാജല്‍ അഗര്‍വാളിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

കാജലിന്റെ അവധിയാേേഘാഷം
നിലവില്‍ തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം കൂടിയാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള കാജലിന്റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. സിനിമയില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഗ്ലാമര്‍ റോളുകളില്‍ നടി തിളങ്ങാറുണ്ട്. തമിഴ്,തെലുങ്ക് ഭാഷകള്‍ക്കു പുറമെ ബോളിവുഡിലും കാജല്‍ അഗര്‍വാള്‍ തിളങ്ങിയിരുന്നു.

ചിത്രങ്ങള്‍ പങ്കുവെച്ച് നിഷ അഗര്‍വാള്‍
സിനിമകളുടെ തിരക്കുകളില്‍നിന്ന് മാറി അവധിയാഘോഷത്തിലാണ് കാജല്‍ അഗര്‍വാള്‍ ഉളളത്. സഹോദരിയും നടിയുമായ നിഷ അഗര്‍വാളിനൊപ്പമാണ് നടിയുടെ ആഘോഷം. അവധിയാഘോഷങ്ങള്‍ക്കിടെ നീന്തല്‍ കുളത്തില്‍ ഉല്ലസിക്കുന്ന കാജല്‍ അഗര്‍വാളിന്റെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. നിഷ അഗര്‍വാളിന്റെ മകനും ഒപ്പമുണ്ട്.

നന്നായി ചിലവഴിച്ച ഒരു ഞായറാഴ്ച
നിഷ അഗര്‍വാളായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നത്. നന്നായി ചിലവഴിച്ച ഒരു ഞായറാഴ്ച എന്നായിരുന്നു കാജലിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നിഷ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. കാജലും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. വേനലവധിക്ക് മൂവരും ചേര്‍ന്ന് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

പുതിയ സിനിമകള്‍
അതേസമയം തെലുങ്കില്‍ സിത എന്ന ചിത്രമായിരുന്നു കാജല്‍ അഗര്‍വാളിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലായിരുന്നു നടി എത്തിയിരുന്നത്. ഇനി തമിഴില്‍ ക്വീനിന്റെ റീമേക്കായ പാരിസ് പാരിസ് എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. തുടര്‍ന്ന് ജയം രവി നായകനായ കോമാളി, രണരംഗം,ഇന്ത്യന്‍ 2 എന്നി സിനിമകളും തെന്നിന്ത്യന്‍ താരറാണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
ചിത്രങ്ങള്‍ കാണൂ


Click it and Unblock the Notifications











