നടി കാജല്‍ അഗര്‍വാള്‍ അമ്മയായി; ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്ത് താരദമ്പതിമാര്‍

നടി കാജല്‍ അഗര്‍വാള്‍ അമ്മയാവുന്നതും കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. മാസങ്ങള്‍ക്ക് മുന്‍പാണ് കാജല്‍ ഗര്‍ഭിണിയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. പിന്നാലെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവായിരുന്നു. ഇപ്പോഴിതാ നടി അമ്മയായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

കാജലും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും അവരുടെ ആദ്യ കണ്മണിയെ സ്വാഗതം ചെയ്തിരിക്കുകയാണെന്നാണ് പുതിയ വിവരം. താരങ്ങള്‍ക്ക് ജനിച്ചത് ഒരു ആണ്‍കുഞ്ഞാണെന്നുള്ള പുതിയ വിവരമാണ് വന്നത്. ഇതോടെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

കാജലിനും ഗൗതത്തിനും ആണ്‍കുഞ്ഞാണ് ജനിച്ചത്

കാജലിനും ഗൗതത്തിനും ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് പ്രമുഖ മാധ്യമങ്ങള്‍ അടക്കം പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതോടെ നടിയുടെ ആരാധകരടക്കം വാര്‍ത്ത ഏറ്റുപിടിച്ചു. കുഞ്ഞതിഥിയുടെ മുഖമൊന്ന് കാണണമെന്നും പ്രസവശേഷമുള്ള കാജലിന്റെ വിശേഷങ്ങള്‍ക്കും വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്. 2020 ഒക്ടോബര്‍ മുപ്പതിനാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്‌ലുവും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി ഗര്‍ഭിണിയായി.

അശ്വിന്‍ എന്തിന് ക്യാമറ സ്‌പേസ് തേടി പോണം, ക്യാമറ വേണമെങ്കില്‍ അശ്വിന്റെ അടുത്തേക്ക് വരട്ടെ, കാരണമിത്

പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കവേയാണ് കാജല്‍ ഗര്‍ഭിണിയായത്

2022 ലെ ന്യൂയര്‍ ദിനത്തിലാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണെന്ന വിവരം കാജലിന്റെ ഭര്‍ത്താവ് പുറംലോകവുമായി പങ്കുവെച്ചത്. പിന്നാലെ നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പ്രസവകാലത്തെ വിശേഷങ്ങള്‍ ഓരോന്നായി നടി പങ്കുവെക്കുന്നത് പതിവായിരുന്നു. തെലുങ്കിലടക്കം പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കവേയാണ് കാജല്‍ ഗര്‍ഭിണിയായത്. ഇതോടെ സിനിമകളില്‍ നിന്നും അവധി എടുത്തു.

ഗര്‍ഭിണിയായതോടെ ശരീരഭാരം കൂടി

ഗര്‍ഭിണിയായി ആദ്യത്തെ മൂന്നാല് മാസം വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയതെന്ന് കാജല്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് പോവുന്നതെന്ന് നടി പറഞ്ഞിരുന്നു. തന്റെ ശരീരത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും കാജല്‍ അഭിപ്രായപ്പെട്ടിരുന്നു. ഗര്‍ഭിണിയായതോടെ ശരീരഭാരം കൂടിയെങ്കിലും അത് തനിക്കൊരു കുഴപ്പമായി തോന്നുന്നില്ലെന്നാണ് കാജല്‍ പറഞ്ഞത്. മാത്രമല്ല ഈ സാഹചര്യത്തില്‍ ബോഡി ഷെയിമിങ് നടത്തുന്നവരെ നടി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവും കാജലും ഏറെ കാലമായി പ്രണയത്തിലായിരുന്നു

ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവും കാജലും ഏറെ കാലമായി പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം നടി മറച്ച് വെച്ചിരുന്നെങ്കിലും ഇടയ്ക്ക് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുകയായിരുന്നു. ചിരഞ്ജീവിയും രാം ചരണും നായകന്മാരായി അഭിനയിക്കുന്ന ആചാര്യ എന്ന ചിത്രമാണ് കാജലിൻ്റേതായി ഉടൻ റിലീസിനൊരുങ്ങുന്നത്. ഏപ്രിൽ അവസാനത്തോടെ സിനിമ റിലീസ് ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X