»   » കാജല്‍ തുലച്ചത് രണ്ട് കോടി രൂപ

കാജല്‍ തുലച്ചത് രണ്ട് കോടി രൂപ

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍ പുതിയ വിശേഷമറിഞ്ഞില്ല. തന്നെ നായികയാക്കി സിനിമ പിടിയ്ക്കാനിറക്കിയ ഒരു നിര്‍മാതാവിന്റെ കുറച്ച് കാശ് വെള്ളത്തിലാക്കിയാണ് നടി വാര്‍ത്തകളില്‍ നിറയുന്നത്. അഞ്ചും പത്തും ലക്ഷമല്ല ഏതാണ്ട് രണ്ട് കോടി രൂപ തുലച്ചാണ് നടി മിടുക്ക് കാട്ടിയത്.

ബിസിനസ്സ്മാന്‍ എന്ന ഹിറ്റ് ചിത്രത്തിലെ ജോഡികളായ മഹേഷ് ബാബുവിനെയും കാജലിനെയും പ്രധാനകഥാപാത്രങ്ങളാക്കി തെലുങ്ക് സംവിധായകന്‍ സുകുമാറാണ് സിനിമ ചെയ്യാനിറങ്ങിത്തിരിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് കോടി രൂപ വാരിയെറിഞ്ഞ് ഒരു കളര്‍ഫുള്‍ ഗാനവും ചിത്രീകരിച്ചു. ആയിരത്തോളം പേര്‍ അണിനിരക്കുന്ന ഗാനത്തിനായി വമ്പന്‍ സെറ്റും തയാറാക്കിയിരുന്നുവത്രേ.

എന്നാല്‍ സിനിമയുടെ ഷൂട്ടിങിനായി ഒരു മുപ്പത് ദിവസത്തെ ഒന്നിച്ചനുവദിയ്ക്കാന്‍ നടിയ്ക്കാതെ കഴിയാതെ വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. തമിഴ് സിനിമയില്‍ തിരക്കേറിയതോടെയാണ് കാജല്‍ തെലുങ്കിനെ കൈവിട്ടത്. കാജലിന്റെ ഡേറ്റ് കിട്ടില്ലെന്നറിഞ്ഞതോടെ മറ്റൊരു നായികയ്ക്കുള്ള അന്വേഷണത്തിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍.

കാജലിന് പകരം ബോളിവുഡില്‍ നിന്നും ഒരു സുന്ദരിയെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ പുതിയ നായിക വരുന്നതോടെ രണ്ട് കോടി മുടക്കി ചിത്രീകരിച്ച ഗാനരംഗം വെറുതെയാവുമെന്ന ആശങ്കയിലാണ് നിര്‍മാതാക്കള്‍.

എന്നാലിതിന്റെ ടെന്‍ഷനൊന്നുമില്ലാതെ തമിഴില്‍ തകര്‍ത്തഭിനയിക്കുകയാണ് കാജല്‍ അഗര്‍വാള്‍. ഈറം നായകന്‍ ആദിയ്‌ക്കൊപ്പമാണ് മുംബൈക്കാരിയുടെ പുതിയ ചിത്രം. ആദിയുടെ മുതിര്‍ന്ന സഹോദരന്‍ സത്യപ്രകാശാണ് ഈ കൊമേഴ്‌സ്യല്‍ മൂവിയുടെ സംവിധായകന്‍.

English summary
Kajal Aggarwal might have just lost a big project opposite the happening Mahesh Babu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam