ആരുടേതാണ് ആ കൈ, കാജലിന്റെ പോസ്റ്റിന് പിന്നിലുള്ള നിഗൂഢത ചികഞ്ഞ് ആരാധകര്‍
കാജല്‍ അഗര്‍വാള്‍ ഏറ്റവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിന്നിലെ നിഗൂഢതകള്‍ ചികഞ്ഞ് ആരാധകര്‍. തന്റെ ഇഷ്ട വ്യക്തിയുടെ പിറന്നാള്‍ ഐസ്‌ക്രീം കഴിച്ച് ആഘോഷിക്കുന്നതാണ് ഫോട്ടോ. എന്നാല്‍ ഫോട്ടോയില്‍ രണ്ട് കൈകള്‍ മാത്രമേയുള്ളൂ. ഒരു കൈ കാജലിന്റേതാണ്.. മറ്റേ കൈ ആരുടേതാണ്.
ആരാണ് കാജലിന്റെ ജീവിതത്തിലെ ആ ഇഷ്ട വ്യക്തി എന്നൊക്കെയുള്ള അന്വേഷണത്തിലാണ് കാജല്‍ ഫാന്‍സ്. കാജലിന്റെ കാമുകനാണോ അതോ ഉറ്റ സുഹൃത്താണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സുഹൃത്താണെങ്കില്‍ എന്തിനാണ് മുഖം മറച്ചത് എന്നാണ് ഒരു കൂട്ടരുടെ ചോദ്യം.

ഈ അടുത്തിടെയാണ് കാജല്‍ തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചത്. 2018 ല്‍ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹിച്ചത് എന്നും, എന്നാല്‍ തിരക്ക് കൊണ്ട് അതിന് സമയം ലഭിച്ചില്ല എന്നുമാണ് കാജല്‍ പറഞ്ഞിരുന്നത്. കാജല്‍ പ്രണയത്തിലാണോ എന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു.
നിലവില്‍ ചെയ്തു തീര്‍ക്കാനുള്ള സിനിമകളുമായി തിരക്കിലാണ് കാജല്‍ അഗര്‍വാള്‍. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ക്വീനിന്റെ റീമേക്കായ പാരീസ് പാരീസ് ആണ് കാജലിന്റെ അടുത്ത റിലീസിങ് ചിത്രം. കമല്‍ ഹസന്റെ ഇന്ത്യന്‍ 2 യിലാണ് അടുത്തതായി കാജല്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications