അതി സുന്ദരിയായി കാജള്‍ അഗര്‍വാള്‍, വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായി, ചിത്രങ്ങള്‍ വൈറലാവുന്നു

നടി കാജള്‍ അഗര്‍വാളും ബിസിനസുകാരന്‍ ഗൗതം കിച്‌ലുവും വിവാഹിതരായി. മുംബൈയില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രോട്ടോക്കോളുകള്‍ എല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നിരിയ്ക്കിലും ആഘോഷങ്ങള്‍ക്ക് ഒട്ടും നിറം മങ്ങിയില്ല. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ എടുത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

ലെഹങ്കയില്‍ അതി സുന്ദരിയായി തിളങ്ങുകയാണ് വധു കാജള്‍ അഗര്‍വാള്‍. 'പെര്‍ഫക്ട് ഗ്രൂം' എന്നാണ് ആരാധകര്‍ കമന്റിടുന്നത്. ആരാധകരും സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ നവ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു. സമാന്ത അക്കിനേനി, രകുല്‍ പ്രീതി സിംഗ്, മഞ്ചു ലക്ഷ്മി, കീര്‍ത്തി സുരേഷ്, തമന്ന ഭട്ടിയ, സോനു സൂദ് തുടങ്ങിവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കാജളിനോടുള്ള തങ്ങളുടെ സ്‌നേഹവും ആശംസയും അറിയിച്ചിത്തത്.

വിവാഹത്തോട് അനുബന്ധിച്ച് നടന്ന ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയുടെയും ഹല്‍ദി ചടങ്ങുകളുടെയുമെല്ലാം ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ഒരുക്കങ്ങള്‍ക്കിടെ എടുത്ത ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും കല്യാണ ചടങ്ങുകളുടെ വിവരങ്ങളെല്ലാം ആരാധകര്‍ നിരന്തരം അറിയുന്നുണ്ടായിരുന്നു.

kajalaggarwal


നീണ്ട നാളത്തെ ഗോസിപ്പുകള്‍ക്ക് അവസാനം നല്‍കി കാജള്‍ അഗര്‍വാള്‍ തന്നെയാണ് തന്റെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിയ്ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നുമായിരുന്നു കാജള്‍ പറഞ്ഞത്.

മുംബൈ ബേസ്ഡ് ഇന്റീരിയല്‍ ഡിസൈനറാണ് കാജലിന്റെ ഭര്‍ത്താവ് ഗൗതം കിച്‌ലു. രണ്ട് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവത്രെ. വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ച ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാജള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അതുവരെയും ഭാവി വരനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുകയായിരുന്നു.

മുംബൈ സ്വദേശിയാണെങ്കിലും സൗത്ത് ഇന്ത്യന്‍ സിനിമകളിലൂടെയാണ് കാജള്‍ അഗര്‍വാള്‍ ശ്രദ്ധേയയായത്. ആദ്യ സിനിമ ബോളിവുഡില്‍ ആയിരുന്നുവെങ്കിവും തമിഴ്, തെലുങ്ക് ഭാഷകളിലാണ് കാജള്‍ ഏറ്റവുമധികം അഭിനയിച്ചത്. തെലുങ്ക്, തമിഴ് ഭാഷയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചു. കമല്‍ ഹസനൊപ്പം ഇന്ത്യന്‍ 2 യില്‍ അഭിനയിക്കാനിരിക്കെയാണ് വിവാഹം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി വച്ചിരിയ്ക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X