കാജലും മോഹന്‍ലാലിന്റെ കടുത്ത ആരാധിക
മലയാളത്തിലെ യുവനായികമാരായാലും നടന്മാരായാലും സഹതാരങ്ങളായാലും മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു രംഗത്തെങ്കിലും എത്താല്‍ കഴിയുന്നത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്നു. മലയാളി നടീ-നടന്മാര്‍ക്കുമാത്രമല്ല തെന്നിന്ത്യയിലും ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന താരങ്ങളുണ്ട്. അങ്ങനെയൊരാളാണ് കാജല്‍ അഗര്‍വാള്‍.
മോഹന്‍ലാല്‍ സാറിനെ പോലെ ഒരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് കാജല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും കാജള്‍ പറയുന്നു.

നേശന്‍ സംവിധാനം ചെയ്ത ജില്ല എന്ന ചിത്രത്തിലാണ് കാജല്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. വിജയ് നായകനായ ചിത്രത്തില്‍ നായകന്റെ അച്ഛന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത. ചിത്രം തിയേറ്ററില്‍ തകര്‍ത്തോടുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും തിയേറ്ററുകള്‍ ഹൗസ് ഫുള്‍ തന്നെ.
വിജയ്‌ക്കൊപ്പം കാജല്‍ നേരത്തെ തുപ്പാക്കി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലും വിജയ് യും ഒന്നിക്കുമ്പോള്‍ അതിലഭിനയിക്കുന്നത് മറ്റൊരു അംഗീകാരമല്ലേ. അടുത്തിടെ താന്‍ വലിയൊരു മമ്മൂട്ടി ആരാധികയാണെന്നും കാജല്‍ പറഞ്ഞിരുന്നു. ചുരുക്കി പറഞ്ഞാല്‍ മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാറുകളെയും കാജലിന് ഏറെ പ്രിയം.


Click it and Unblock the Notifications