2018 ല്‍ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം, അത് നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി കാജല്‍

തമിഴ് - തെലുങ്ക് സിനിമാ ലോകത്ത് നിന്ന് തിരിയാന്‍ നേരമില്ലാത്തത്ര തിരക്കിലാണ് കാജല്‍ അഗര്‍വാള്‍. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ വന്നു നിറയുന്നു. അതിനിടയില്‍ സ്വന്തം ജീവിതം മറക്കാതിരുന്നാല്‍ മതി എന്നാണ് കാജലിനോട് വീട്ടുകാരും ആരാധകരും പറയുന്നത്.

വിവാഹം എന്നാണ് എന്ന ചോദ്യം എല്ലാവരും ചോദിക്കാന്‍ തുടങ്ങിയിരുന്നു, ആദ്യമൊക്കെ ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുമായിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരിയ്ക്കുകയാണ് കാജല്‍ അഗര്‍വാള്‍.

 ഈ വര്‍ഷം നടക്കേണ്ടതായിരുന്നു

ഈ വര്‍ഷം നടക്കേണ്ടതായിരുന്നു


2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018.. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്.

 ചെറുക്കനെ കണ്ടതാണോ..

ചെറുക്കനെ കണ്ടതാണോ..


എന്തായാലും കാജല്‍ തന്റെ വരനെ കണ്ടെത്തിയതാവും.. അതാരാണെന്ന് നടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ല. വിവാദമായ പ്രണയ ഗോസിപ്പുകളൊന്നും കാജലിന്റെ പേരില്‍ ഇതുവരെയില്ല. വരനാരായിരിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍..

 മറന്ന് പോവുമോ..

മറന്ന് പോവുമോ..

ഇങ്ങനെ ഷൂട്ടിങും തിരക്കുമായി ജീവിച്ചാല്‍ ജീവിതം വേണ്ട് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വിവാഹവും ജീവിതവും മറന്ന് പോകരുതെന്ന് ഉപദേശിക്കാത്ത ആരാധകരുമില്ലാതെയല്ല.

പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍


തമിഴില്‍ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജലിന്റേതായി റിലീസിനൊരുങ്ങുന്നത്. ബോളിവുഡില്‍ ഹിറ്റായ ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. തെലുങ്കില്‍ കവചം എന്ന ചിത്രം ഡിസംബര്‍ 7 ന് റിലീസാകും. ഇന്ത്യന്‍ 2, പേരിട്ടിട്ടില്ലാത്ത ജയംരവി ചിത്രം എന്നിവയാണ് ഇനി കാജലിന് ചെയ്യാനുള്ളത്. ഇതൊക്കെ തീര്‍ത്ത് 2019 ല്‍ കാജല്‍ വിവാഹിതയാകും എന്ന് പ്രതീക്ഷിക്കാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X