സുഹൃത്തിനെ ശല്യം ചെയ്തയാളുടെ കരണത്തടിച്ചു എന്ന് കാജല്‍ അഗ്ഗര്‍വാള്‍
തെലുങ്കിലും തമിഴിലും കരിയര്‍ ഗ്രാഫ് ഉയര്‍ന്നുവരികയാണ് കാജല്‍ അഗര്‍വാളിന്. ചെയ്യുന്നചിത്രങ്ങളൊക്കെ ശ്രദ്ധ നേടുന്നു. എന്നാല്‍ ഇപ്പോള്‍ കാജള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു വെളിപ്പെടുത്തിലിന്റെ ഭാഗമായിട്ടാണ്. തന്റെ സുഹൃത്തിനെ ശല്യം ചെയ്ത ആളെ കരണത്തടിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ കാജള്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയിലെ ശല്ല്യം ചെയ്യല്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ കോളറയില്‍ പിടിച്ച് പുറത്തിട്ട് കരണത്തടിക്കുകയായിരുന്നു - കാജള്‍ പറഞ്ഞു.
സിനിമാ ലോകത്ത് നിന്ന് കാസ്റ്റിങ് കൗച്ച് എന്ന ദുരനുഭവം ഉണ്ടായിട്ടില്ലെന്നും നടി വ്യക്തമാക്കി. പലരുടെയും വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിട്ടുണ്ട്. സിനിമാ ലോകത്ത് ലൈംഗികാതിക്രമം ഇല്ലെന്നല്ല, എനിക്ക് അത്തരമൊരു ഇരുണ്ട അനുഭവം ഉണ്ടായിട്ടില്ല- കാജല്‍ വ്യക്തമാക്കി.

പാരിസ് പാരിസ് എന്ന ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണിപ്പോള്‍ കാജള്‍. ബോളിവുഡില്‍ ഹിറ്റായ ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് പാരിസ് പാരിസ്. കമല്‍ ഹസന്‍ - ശങ്കര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഇന്ത്യന്‍ 2 യിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











