കാജള്‍ അഗര്‍വാള്‍ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് സംവിധായകന്‍ ഞെട്ടി, അവസരം മുതലെടുത്തതോ?

ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് മുന്‍നിര നായികമാരില്‍ ഒരാളാണ് കാജള്‍ അഗ്ഗര്‍വാള്‍. ഇത്രയും വര്‍ഷം താരമൂല്യം ഒട്ടും കുറയാതെ ഇങ്ങനെ നിലനിന്നു പോകുക എന്നത് തന്നെ ഒരു നായികയെ സംബന്ധിച്ച് വലിയ കാര്യമാണ്. തെലുങ്കിലും തമിഴിലും നല്ല നല്ല അവസരങ്ങള്‍ കാജളിനെ തേടിയെത്തുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് നടിയെ കുറിച്ചുള്ള അത്ര രസകരമായ വാര്‍ത്തയല്ല. ഒരു സിനിമയ്ക്ക് വേണ്ടി കാജള്‍ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് സംവിധായകന്‍ ശരിയ്ക്കും ഇരുന്നിടത്ത് നിന്ന് പൊന്തിപ്പോയി എന്നാണ് ടോളിവുഡ് ലോകത്ത് നിന്നും കേള്‍ക്കുന്നത്.

kajalaggarwal

രാജു ഗരി ഗദി 3 എന്ന തെലുങ്ക് ചിത്രത്തില്‍ നിന്ന് പല കാരണങ്ങള്‍ക്കൊണ്ടും തമന്ന ഭട്ടിയ പിന്മാറിയ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. പകരം നായികയായി കാജള്‍ അഗ്ഗര്‍വാളിനെയാണ് സംവിധായകന്‍ മനസ്സില്‍ കണ്ടത്. സിനിമയെ കുറിച്ച് നടിയോട് സംസാരിക്കുകയും കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു.

എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി കാജള്‍ ആവശ്യപ്പെട്ട പ്രതിഫല തുക കേട്ട് സംവിധായകന്‍ ഞെട്ടിപ്പോയത്രെ. അത്രയും വലിയൊരു തുക കാജളിന് കൊടുക്കാന്‍ കഴിയില്ല എന്ന് സംവിധായകന്‍ തീര്‍ത്തു പറഞ്ഞു. ഇപ്പോള്‍ കാജളിന് പകരം മറ്റൊരു നടിയെ തേടിക്കണ്ടിരിയ്ക്കുകയാണ് സംവിധായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X