ഹല്‍ദി ചടങ്ങ് ആഘോഷമാക്കി കാജല്‍ അഗര്‍വാള്‍, വിവാഹത്തിന് ഒരുങ്ങി നടി, വീഡിയോ വൈറല്‍

By Midhun Raj

തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെയാണ് താന്‍ വിവാഹിതയാകുന്ന കാര്യം നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അടുത്ത സുഹൃത്തായിരുന്ന മുംബൈ സ്വദേശി ഗംതം കിച്‌ലു ആണ് കാജലിന്റെ പ്രതിശ്രുത വരന്‍. ഗൗതമിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചിരുന്നു. നടിയുടെ വിവാഹ ആഘോഷങ്ങള്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. വിവാഹത്തോടനുബന്ധിച്ച് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും ഹല്‍ദി ചടങ്ങുമെല്ലാം നടിയുടെതായി നടന്നിരുന്നു.

kajal aggarwal

ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാ നടി പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം കാജലിന്റെ ഹല്‍ദി ആഘോഷ ചടങ്ങിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വീഡിയോയില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആടിയും പാടിയും കളിക്കുന്ന കാജലിനെ കാണാം. നടിയുടെ എറ്റവും പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം ഇന്നാണ് നടിയുടെ വിവാഹ ചടങ്ങുകള്‍ നടക്കുക.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. നടിക്ക് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ബിസിനസ് മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് കാജലിന്റെ വരനായ ഗൗതം. മുംബൈയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ് രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അടുത്തിടെ ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞിരുന്നു. വീട്ടുകാര്‍ തമ്മില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് കാജലിന്റെതായി നടക്കുക. അതേസമയം തെന്നിന്ത്യന്‍ സിനിമയിലാണ് തിളങ്ങിയതെങ്കിലും മുംബൈ സ്വദേശിനിയാണ് കാജല്‍. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്.

2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെ കാജല്‍ അഗര്‍വാള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരസുന്ദരി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്താണ് കൂടുതല്‍ തിളങ്ങിയത്.

വീഡിയോ

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X